മക്കള്‍ക്കൊപ്പമുള്ള ഉര്‍വശിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. മലയാളത്തിനൊപ്പം തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം ഒരുപോലെ തിളങ്ങിയ ഉര്‍വശിക്ക് നിരവധി ആരാധകരാണുള്ളത്.

അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒന്നും സജീവമല്ലാതിരുന്ന ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ ആരംഭിച്ച അക്കൗണ്ടിന് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ടു തന്നെ എഴുപതിനായിരത്തിലേറെ ഫോളോവേഴ്‌സ് ആയി കഴിഞ്ഞു. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. മക്കളായ കുഞ്ഞാറ്റ (തേജ ലക്ഷ്മി), ഇഷാന്‍ പ്രജാപതി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

നടന്‍ മനോജ് കെ. ജയനുമായുള്ള വിവാഹത്തില്‍ ഉര്‍വശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ല്‍ ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിഞ്ഞു. 2013ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദിനെ ഉര്‍വശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാന്‍.

അമ്മയുടെയും മക്കളുടെയും ഒരുമിച്ചുള്ള ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇവരെ ഒരുമിച്ച് ഒരു ചിത്രത്തില്‍ കണ്ടതില്‍ ന്തോഷം അറിയിച്ചാണ് കമന്റുകള്‍ വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News