പ്ലസ്ടുവിന് മാര്‍ക്ക് കുറവ്; വീട് വാടകയ്ക്ക് നല്‍കാതെ ഉടമ; വൈറലായി ട്വീറ്റ്

പ്ലസ്ടുവിന് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ വാടക വീട് നിഷേധിച്ചെന്ന യുവാവിന്റെ ട്വീറ്റ് വൈറല്‍. ശുഭ് എന്ന യുവാവാണ് തന്റെ ബന്ധുവിന് നേരിട്ട അനുഭവം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ബംഗളൂരുവിലാണ് സംഭവം നടന്നത്. ബന്ധുവും ബ്രോക്കറും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും യുവാവ് പങ്കുവെച്ചു.

തന്റെ കസിന് പ്ലസ്ടുവിന് 75 ശതമാനം മാര്‍ക്കുണ്ടായിരുന്നുവെന്നും എന്നാല്‍ 90 ശതമാനം മാര്‍ക്ക് വേണമെന്നാണ് വീട്ടുടമസ്ഥന്‍ പറയുന്നതെന്നും ശുഭ് പറയുന്നു. മാര്‍ക്ക് കുറവായതിനാല്‍ തന്റെ കസിന് ഫ്‌ളാറ്റ് വാടകയ്ക്ക് നല്‍കില്ലെന്ന് വീട്ടുടമ പറഞ്ഞു. മാര്‍ക്ക് ഒരിക്കലും ഭാവിയെ സ്വാധീനിക്കില്ല. എന്നാല്‍ ബംഗളൂരുവില്‍ ഫ്‌ളാറ്റ് ലഭിക്കുമോ ഇല്ലയോ എന്നതിനെ സ്വാധീനിക്കുമെന്നും യുവാവ് പറയുന്നു.

ട്വീറ്റിന് താഴെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തി. ജോലിക്കനുസരിച്ചാണ് വീട്ടുടമസ്ഥര്‍ പെരുമാറുന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തു. ജോലിക്കനുസരിച്ച് വാടകകൂട്ടുന്ന അനുഭവം മറ്റൊരാള്‍ പങ്കുവെച്ചു. ബംഗളൂരുവില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് നല്‍കുന്നവര്‍ പ്രവേശന പരീക്ഷ നടത്തുന്ന കാലം വിദൂരമല്ലെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News