‘വിദ്യാഭ്യാസം മൗലികമായ അവകാശമാണ്’ അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍

ഇന്നും ചില രാജ്യങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ പലയിടങ്ങളിലും പെണ്‍കുട്ടികള്‍ ശബ്ദമുയര്‍ത്തി പ്രതിഷേധിക്കുന്നതും നമ്മള്‍ നിരവധി തവണ കണ്ടിട്ടുണ്ട്. ആ ശബ്ദമുയര്‍ത്താല്‍ ഈ കാലഘട്ടത്തിന്റെ മഹത്തായ കാര്യം തന്നെയാണ്. അത്തരത്തില്‍ ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സ്‌കൂളില്‍ പോകാനുള്ള തന്റെ ആഗ്രഹം സാധിക്കുന്നതിനായി പിതാവിനോട് തര്‍ക്കിക്കുന്ന ഒരു അഫ്ഗാന്‍ ബാലികയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദി അഫ്ഗാന്‍ എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ പെണ്‍കുട്ടിയുടെയും പിതാവിന്റെയും വിഡിയോ കാണപ്പെട്ടത്.

Also Read: എൻഡിഎയിൽ ചേരുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് എച്ച്ഡി കുമാരസ്വാമി

മകള്‍ എന്താണ് അസ്വസ്ഥയായിരിക്കുന്നത് എന്ന ചോദ്യത്തോടെയാണ് ഈ വീഡിയോ തുടങ്ങുന്നത്. തന്നെ ഇനി സ്‌കൂളില്‍ വിടില്ല എന്ന് പിതാവ് പറഞ്ഞതിനാണു എന്ന് കുട്ടി പറയുന്നു. കൂടെ, എന്തുകൊണ്ട് തന്നെ സ്‌കൂളില്‍ വിടുന്നില്ല എന്ന് കുട്ടി ചോദിക്കുന്നു.ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് വിദ്യാഭ്യാസം എന്നും, ഇനി സഹോദരനെ മാത്രമേ സ്‌കൂളില്‍ വിടുന്നുള്ളു എന്നുമാണ് പിതാവ് അതിനു മറുപടി നല്‍കിയത്.

Also Read: മോഹന്‍ലാല്‍ സാറില്‍ നിന്ന് ഒരുപാട് പഠിക്കാനുള്ള അവസരമാണിത് ; ഷനായ കപൂറിന് ആശംസകളുമായി കരൺ ജോഹർ

എന്നാല്‍ പിതാവിന്റെ തീരുമാനത്തോട് അവള്‍ പ്രതികരിക്കുകയും യുദ്ധവും നാശവും പുരുഷന്മാരാണ് ചെയ്യുന്നതെന്നു അവള്‍ വിഡിയോയില്‍ പറയുന്നു. കാബൂളും കാണ്ഡഹാറും ഒക്കെ ഉദാഹരണമായെടുത്തു അവള്‍ പിതാവിനോട് തര്‍ക്കിക്കുകയും, സ്ത്രീകള്‍ ഇത്തരത്തിലുള്ള നാശങ്ങളൊന്നും വിതയ്ക്കുന്നില്ല, പിന്നെ എന്തിനു സ്‌കൂളില്‍ പോകരുതെന്ന് പറയുന്നു എന്നും അവള്‍ പിതാവിനോട് ചോദിക്കുന്നു. ഒരു ഡോക്ടറോ, എന്‍ജിനീയറോ അതുമല്ലെങ്കില്‍ ഒരു ടീച്ചറോ ആകണമെന്നതാതാണ് തന്റെ ആഗ്രഹമെന്നും, രാജ്യത്തെ പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്നും അവള്‍ പറയുമ്പോള്‍ ആ വാക്കുകളിലെ തീക്ഷണത കേട്ടിരിക്കുന്നവര്‍ക്കും ഒരു ഊര്‍ജം പകരുന്നു. സ്‌കൂളുകള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാണെന്നു പിതാവ് തമാശരൂപേണ പറയുമ്പോള്‍ വിദ്യാഭ്യാസമെന്നത് എല്ലാവര്‍ക്കും ഉള്ളതാണെന്നും അവിടെ ലിംഗഭേദത്തിന്റെ കാര്യമില്ലെന്നുമാണ് അവളുടെ മറുപടി. വിദ്യാഭ്യാസം മൗലികമായ അവകാശമാണ്, അത് അഫ്ഗാനിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ലഭ്യമാകണം എന്ന അവളുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ലോകം ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഏറെ പ്രശംസപിടിച്ചുപറ്റി.

View this post on Instagram

A post shared by The Afghan (@theafghan)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here