
അതിവേഗതയില്‍ വന്ന കാര്‍ ഇടിച്ചുകയറി ഹ്യുണ്ടായ് ഐ10 കാർ പറന്നുപൊങ്ങി മുന്നോട്ട് കുതിക്കുന്ന വീഡിയോ വൈറലായി. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിയില്‍ നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പുലര്‍ച്ചെ 2.16ന് ആയിരുന്നു സംഭവം.
അതിവേഗതയില്‍ വന്ന ചുവന്ന കാര്‍ ആദ്യം തെന്നിമാറി ഇടതുവശത്തേക്ക് ദിശ മാറുകയും പാര്‍ക്ക് ചെയ്തിരുന്ന കാറിൻ്റെ പിന്നില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഐ10 വായുവില്‍ ഉയർന്നുപൊങ്ങി വീണു. ഹാര്‍ദോയിയിലെ കോട്‌വാലി പ്രദേശത്തെ ധര്‍മശാല റോഡിലായിരുന്നു അപകടം.
Read Also: നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു
പറന്നുപൊങ്ങിയ കാർ പിന്നീട് വീഡിയോയുടെ ഫ്രെയിമില്‍ വന്നില്ല. അത്ര അകലത്താണ് അത് പതിച്ചതെന്ന് അർഥം. അപകടം വരുത്തിയ കാറിൻ്റെ ഡ്രൈവര്‍ ഇറങ്ങി തന്റെ കാറില്‍ എന്തോ തിരയാന്‍ തുടങ്ങുന്നത് കാണാം. തുടർന്ന് അയാള്‍ കാറിന്റെ ഡോർ അടച്ച് മുടി ശരിയാക്കിയ ശേഷം വാഹനത്തിന്റെ മറുവശത്തേക്ക് നടക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാൾക്ക് പരിക്കേറ്റില്ലെന്ന് വീഡിയോയിൽ വ്യക്തമാണ്. വീഡിയോ കാണാം:
हरदोई: तेज रफ्तार कार ने मारी सड़क किनारे खड़ी कार में टक्कर
— News1India (@News1IndiaTweet) February 7, 2025
तेज टक्कर से हवा में उड़कर दूर जाकर गिरी कार
खड़ी कार में नहीं था कोई शख्स नहीं तो होता बड़ा हादसा
सीसीटीवी कैमरे में कैद हुई पूरी घटना
शहर कोतवाली के धर्मशाला रोड की है घटना#Hardoi @hardoipolice pic.twitter.com/kf8ZTMEDGL

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here