‘പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി വേറെയില്ല’; വൈറലായി ആൺ സിംഹത്തിൽ നിന്ന് തന്റെ മക്കളെ ധീരമായി സംരക്ഷിക്കുന്ന അമ്മ സിംഹത്തിന്റെ ‘രോമാഞ്ചിഫിക്കേഷൻ’ വീഡിയോ

മക്കൾക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും തയ്യാറാകുന്നവരാണ് അമ്മമാർ. മക്കൾക്ക് വേണ്ടി ഏത് പ്രതിസന്ധികളും നിർഭയമായി നേരിടാൻ അവർ തയ്യാറാകും. അത് മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല കേട്ടോ. ഏതൊരു ജീവിയായാലും അമ്മ യോദ്ധാവാണ്. ഇക്കാര്യം പൂർണമായും അടിവരയിടുന്ന അമ്മ സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

തന്റെ മക്കളെ ഒരു ആൺ സിംഹം പിന്തുടരുന്നു. കുഞ്ഞുങ്ങളുടെ അടുത്തേക്ക് സിംഹം വരുന്നത് കണ്ടപ്പോൾ ഉടനെ ഭയമേതുമില്ലാതെ അതിനടുത്തേക്ക് ചെല്ലുകയും അകന്നു നിൽക്കാൻ അമ്മ സിംഹം മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ഹൃദയഭേദകമായ നിമിഷമാണ് വീഡിയോയിൽ ഉള്ളത്.

ALSO READ: ‘പെണ്ണുങ്ങൾക്ക് വണ്ടിയോടിക്കാൻ അറിയില്ലെന്ന’ വാദത്തെ ഒറ്റക്ക് ‘വളച്ചൊടിച്ച്’ യുവതി; വൈറലായി വീഡിയോ

കഴിഞ്ഞ ദിവസം ടാൻസാനിയയിലെ സെറെൻഗെറ്റിയിലെ മസായ് കോപ്ജെയിലായിരുന്നു ഈ ഹൃദ്യമായ കാഴ്ച നടന്നത്. ടാൻസാനിയയിലേക്കുള്ള @gliding.frog ഫോട്ടോഗ്രാഫി ടൂറിൽ പകർത്തിയ ദൃശ്യങ്ങൾ ഫോട്ടോഗ്രാഫർ വെങ്കട്ട് കൃഷ്ണൻ ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ALSO READ: ‘ഇറങ്ങാൻ വിസമ്മതിച്ചു’; എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകൻ മരിച്ചു

കാട്ടിൽ കണ്ടിരിക്കുന്നതിൽ വച്ച്ഏറ്റവും ധീരവും മഹത്തായതുമായ ചെറുത്തുനിൽപ്പായിരുന്നു ഇത് എന്ന അടിക്കുറിപ്പോടെയാണ്‌ ഇദ്ദേഹം വീഡിയോ പങ്കുവച്ചത്. ആൺ സിംഹം കോപ്ജെയിൽ കയറുന്നത് ദൂരെ നിന്ന് കണ്ടതും അതിനെ നേരിടാൻ അവന്റെ അടുത്തേക്ക് അമ്മ ഓടിയെത്തുന്നതുമായ ദൃശ്യം മനസ്സ് നിറയ്ക്കുന്നതായിരുന്നു എന്നും അദ്ദേഹം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News