ഷൂട്ടിങ് മാത്രമല്ല നൃത്തവും അറിയാം ; സോഷ്യൽ മീഡിയയിൽ വൈറലായി ഷൂട്ടിങ് താരം മനു ഭാക്കറിന്റെ ഡാൻസ് വീഡിയോ

Manu Bhakkar Dancing Video Viral

പാരിസ് ഒളിംപിക്സിൽ ഇരട്ട വെങ്കലം നേടി തിളങ്ങിയ ഇന്ത്യയുടെ ഷൂട്ടിംഗ് താരമാണ് മനു ഭാക്കർ. തനിക്ക് ഷൂട്ടിങ്ങിൽ മാത്രമല്ല, നൃത്തവും വഴങ്ങുമെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ചെന്നൈ നോളമ്പൂരിലെ ഒരു ഗേള്‍സ് സ്‌കൂളില്‍ നടന്ന അനുമോദനചടങ്ങിൽ വേദിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

Also Read; രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തി, 9 വർഷത്തിനു ശേഷം പ്രതി പിടിയിൽ ; സംഭവം തിരുവനന്തപുരം ആറ്റിങ്ങലിൽ

‘കാലാ ചശ്മ’ എന്ന ഗാനത്തിനാണ് മനു വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുകയാണ് വീഡിയോയിൽ. പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ കഴിവ് തെളിയിച്ച മനു ഭാക്കറിന്റെ നൃത്തം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പാരിസ് ഒളിംപിക്സിൽ മെഡൽ നേടിയ പി ആര്‍ ശ്രീജേഷിനൊപ്പം ഇന്ത്യന്‍ പതാകയേന്തി ഇന്ത്യയിൽ തിരിച്ചെത്തിയ മനു ഭാക്കറിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

Also Read; പത്ത് വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിയും ഖാർഗെയും സന്ദർശനം മാറ്റിവച്ചു

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍സിലായിരുന്നു മനു ഭാക്കർ ആദ്യം മെഡല്‍ നേടിയത്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമായിരുന്നു ഇത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍സില്‍ മിക്‌സഡ് ഇനത്തില്‍ സരബ്‌ജോത് സിംഗ്-മനു ഭാക്കര്‍ സഖ്യവും വെങ്കല മെഡല്‍ സ്വന്തമാക്കി. ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ തന്നെ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News