
ഷർട്ട് കീറുകയോ, അഴുക്കാകുകയോ ചെയ്താൽ കുട്ടികളുടെ ഏറ്റവും പേടി അമ്മ വഴക്ക് പറയും എന്നതാണ്. അത്തരത്തിൽ തന്റെ ഉടുപ്പ് കീറിയാൽ അമ്മ വഴക്ക് പറയും എന്ന് കെഞ്ചുന്ന കുട്ടിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. തന്റെ ഉടുപ്പിൽ നിന്നും വിടണമെന്ന് കടുവയോടാണ് കുട്ടി കരഞ്ഞ് പറയുന്നത്.
മൃഗശാലയിൽ കടുവയെ സന്ദർശിക്കുന്ന സമയത്താണ് കുട്ടിക്ക് ദാരുണമായ അനുഭവം ഉണ്ടായത്. കടുവയുടെ കൂട്ടിന് പുറത്ത് നിൽക്കുന്ന കുട്ടിയുടെ ഷർട്ടിൽ കടുവ കടിച്ചു വലിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കുട്ടിയുടെ ഷർട്ട് കടിച്ചു വലിക്കുന്ന കടുവയെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ കുട്ടിക്ക് കടുവയെ അത്ര പേടി ഇല്ല. പക്ഷെ അവൻ കടുവയോട് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നത്.
Also Read: സിബിൽ സ്കോർ ഇല്ല എന്നാൽ വിവാഹവും വേണ്ടെന്ന് വധുവിന്റെ വീട്ടുകാർ
@gharkekalesh pic.twitter.com/3PVwuVKBpZ
— Arhant Shelby (@Arhantt_pvt) February 9, 2025
ഷർട്ടിൽ നിന്നും വിടൂ എന്നാണ് കുട്ടി കടുവയോട് പറയുന്നത്. അതിനുള്ള കാരണവും വീഡിയോയിൽ പറയുന്നുണ്ട്. ഇല്ലെങ്കിൽ അമ്മ തന്നെ വഴക്ക് പറയും എന്നാണ് കുട്ടി പറയുന്നത്. ‘എന്റെ കുപ്പായത്തിൽ നിന്നും വിടൂ പ്ലീസ്, ഇല്ലെങ്കിൽ അമ്മ വഴക്ക് പറയും…’ എന്ന് അവൻ ആവർത്തിച്ചാവർത്തിച്ച് കടുവയോട് പറയുകയാണ്.
Also Read: സെഞ്ച്വറി നേടി രോഹിത്; വൈറലായി ഭാര്യ റിതികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
ഈ വീഡിയോ പകർത്തിയ ആൾക്കെതിരെ വിമർശനങ്ങളും വീഡിയോയുടെ കമന്റ് ബോക്സിൽ ഉയരുന്നുണ്ട്. കുട്ടിയെ കടുവയുടെ പിടിയിൽ നിന്നും രക്ഷിക്കുന്നതിന് പകരം വീഡിയോ പകർത്തുകയാണോ ചെയ്യേണ്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here