‘മൂര്‍ഖനെ നക്കിത്തലോടി പശു’; വൈറലായി വീഡിയോ

കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്പും പശുവും തമ്മിലുള്ള നിരുപാധിക സ്‌നേഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. കൊടുംവിഷമുള്ള പാമ്പുകളില്‍ നിന്നും സാധാരണ എല്ലാ ജീവികളും അകന്നുനില്‍ക്കുകയാണ് പതിവ്. എന്നാല്‍ വൈറലാകുന്ന വീഡിയോയില്‍ ഏവരെയും ആശ്ചര്യപ്പെടുത്തുന്ന ദൃശ്യങ്ങളാണുള്ളത്.

ALSO READ: പൂരം അലങ്കോലമാക്കിയത് ആരായാലും അവരുടെ പേരുകൾ പുറത്തുവരണം: ബിനോയ് വിശ്വം

പശു മൂര്‍ഖനെ നക്കി തുടച്ച് തലോടുകയും മണപ്പിക്കുകയുമാണ് വീഡിയോയില്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ശാന്തനായി തുടരുന്ന മൂര്‍ഖനെയും കാണാം. പശുവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതുമില്ല.

ALSO READ: ലക്ഷങ്ങളോ കോടികളോ ഒന്നുമല്ല, ടാറ്റ ധരിച്ചിരുന്ന വാച്ചിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും !

വളരെ അപൂര്‍വമായ ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയതാരാണെന്ന് വ്യക്തമല്ല. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെയായി വരുന്നത്. 14 വയസുള്ള തന്റെ മകന്‍ സ്‌കൂളില്‍ പോകുമ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മ തരുന്നത് പോലെയെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍, മറ്റൊരാളുടെ കമന്റ് സ്‌നേഹം പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഭാഷയാണെന്നും എല്ലാവരും അതിലൂടെയാണ് അഭിവൃദ്ധി നേടുന്നതെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്.

ALSO READ: പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ വച്ചിട്ടില്ല; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News