ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിച്ചു; സ്കൂൾ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കര്‍ണാടകയിലെ സ്‌കൂളില്‍ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിറകെ സ്കൂളിലെ പ്രിൻസിപ്പലിനെയും അധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടർന്ന് നാല് കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. വിദ്യാര്‍ഥികളെ ഭാരമുള്ള സ്‌കൂള്‍ ബാഗുമായി രാത്രി മുട്ടുകുത്തിച്ച് നിര്‍ത്തി ശിക്ഷ നല്‍കുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

Also read:ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, ജോസ് കെ മാണി ഉൾപ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

കര്‍ണാടകയിലെ കോലാർ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. ആറ് മൂതല്‍ ഒന്‍പത് ക്ലാസുകളില്‍ വരെയുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. 19 പെണ്‍കുട്ടികള്‍ ഉള്‍പ്പെട 243 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.

Also read:ജോലിസ്ഥലത്ത് ഐഫോൺ കൊണ്ടുവരാൻ പാടില്ല; നിർ​ദേശവുമായി ചൈനീസ് കമ്പനികൾ

പരാതി നാല് വിദ്യാര്‍ഥികളെ സെപ്റ്റിക് ടാങ്കില്‍ ഇറക്കി കൈകൊണ്ട് വൃത്തിയാക്കിച്ചെന്നാണ്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. അതിനുപിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഭരതമ്മയെയും അധ്യാപകന്‍ മുനിയപ്പെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യനിര്‍വഹണത്തിന്റെ പേരില്‍ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News