
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടർ സുഗന്യ ശരവണകുമാർ രണ്ട് ദിവസങ്ങള്‍ക്ക് മുൻപ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെ ആ വീഡിയോ 198 ദശലക്ഷം പേരുടെ ഹൃദയമാണ് കവർന്നത്. തൻ്റെ നവജാത ശിശുവിനെ പിതാവ് ആദ്യമായി ഡോക്ടർ തൻ്റെ കൈകളിലേക്ക് നൽകുമ്പോള്‍ ഭയചകിതനായി നിൽക്കുന്നതും പിന്നീട് ഡോക്ടർ വീണ്ടും കുഞ്ഞിനെ നൽകുമ്പോള്‍ വാങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ഈ ഹൃദയസ്പർശിയായ വീഡിയോയാണ് ഡോക്ടർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് വീഡിയോ 198 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.
കുഞ്ഞിനെ ഏറ്റുവാങ്ങാൻ തയ്യാറെടുക്കുമ്പോൾ ആ പിതാവിൻ്റെ മുഖത്ത് സന്തോഷവും പരിഭ്രമവുമുണ്ടായിരുന്നു. അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഡോക്ടർ അദ്ദേഹത്തെ സമാധാനിപ്പിക്കുകയും ധൈര്യം നൽകുകയും ചെയ്ത ശേഷമാണ് അയാള്‍ കുഞ്ഞിനെ നെഞ്ചോട് ചേർത്തത്.
“ഏറ്റവും ശക്തനായ വ്യക്തിയുടെ കൈകൾ പോലും ആ കുഞ്ഞു സന്തോഷത്തെ എടുത്തപ്പോള്‍ വിറച്ചു” എന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ ഡോക്ടർ കുറിച്ചു. വീഡിയോയ്ക്ക് താഴെ സന്തോഷം പങ്കിട്ടുകൊണ്ട് നിരവധി കമൻ്റുകളുമുണ്ട്. അച്ഛൻ്റെ വികാരം ഹൃദയ ഭേദകമാണെന്ന് കമൻ്റ് ബോക്സിൽ ഉപഭോക്താക്കള്‍ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

