ടിക്കറ്റില്ലാതെ എ സി കോച്ചിൽ യാത്ര ചെയ്ത് അമ്മയും മകളും, ചോദ്യം ചെയ്തപ്പോൾ ടിടിഇയ്ക്കെതിരെ ജാതി അധിക്ഷേപം

Traun Journey

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ ദിനംപ്രതി കൂടുകയാണ്. പല കോണുകളിൽ നിന്നും ടിടിഇയോട് അപമര്യാദയായി പെരുമാറുന്ന യാത്രക്കാരുടെ വീഡിയോകൾ കഴിഞ്ഞ ദിവസം കൂടി പുറത്ത് വന്നിരുന്നു. ഇപ്പോൾ ടിക്കറ്റ് ഇല്ലാതെ എസി കോച്ചിൽ യാത്ര ചെയ്ത അമ്മയേയും മകളേയും കൈയോടെ പൊക്കിയിരിക്കുകയാണ് ടിടിഇ. എന്നാൽ അത് ചോദ്യം ചെയ്തപ്പോൾ ടിടിഇയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തിയിരിക്കുകയാണ് ഈ സ്ത്രീകൾ.

ഫസ്റ്റ് എ സി കോച്ചിൽ യാത്ര ചെയ്ത ഇവരോട് ദയവായി ടിക്കറ്റ് കാണിക്കൂ എന്ന് ആവശ്യപ്പെട്ടപ്പോൾ പലവിധ ന്യായങ്ങൾ പറയുകയായിരുന്നു. എന്റെ മകൻ ലോക്കോ പൈലറ്റ് ആണെന്നായിരുന്നു മുതിർന്ന സ്ത്രീയുടെ വാദം. വീഡിയോ എടുക്കാൻ തുടങ്ങിയതോടെ അത് അനുവദിക്കാകില്ലെന്ന് അമ്മ പറഞ്ഞു. എന്നാൽ വേറെ ഫോട്ടോ വേണോ?, സെൽഫി എടുക്കണോ എന്നെല്ലാം പറഞ്ഞ് മകൾ ടിടിഇയെ പരിഹസിക്കുകയായിരുന്നു.

ALSO READ: പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; യുപിയില്‍ ദളിത് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി

എത്ര ചോദിച്ചിട്ടും ടിക്കറ്റ് കാണിക്കാതെ ആയതോടെ കോച്ചിൽ നിന്ന് ഇറങ്ങാൻ ടിടിഇ ആവശ്യപ്പെട്ടു. അപ്പോൾ അടുത്ത ഡയലോ​ഗുമായി ആ സ്ത്രീകൾ, തങ്ങൾ ഇവിടെ വാഷ്റൂം ഉപയോ​ഗിക്കാൻ വന്നതാണെന്നും ജനറൽ കമ്പാർട്ടമെന്റിലേക്ക് ഇറങ്ങാൻ തുടങ്ങുകയാണെന്നും പറഞ്ഞു. അപ്പോൾ ടിടിഇ ജനറൽ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ ആ ടിക്കറ്റും അവരുടെ കൈയിൽ ഇല്ല.

പിടിക്കപ്പെട്ടു എന്ന് മനസിലായതോടെ സ്ത്രീകൾ ടിടിഇയുടെ പേരും വിലാസവും ചോദിക്കാൻ തുടങ്ങി. ഉദ്യോ​ഗസ്ഥൻ പേര് പറഞ്ഞതോടെ രോഷത്തോടെ അവർ ജാതീയ പരാമർശം നടത്തി. അദ്ദേഹം മറ്റൊരു ജാതിയിൽപ്പെട്ട ആളായിരുന്നെങ്കിൽ ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കില്ലായിരുന്നു എന്നായിരുന്നു ആ സ്ത്രീ പ്രതികരിച്ചത്. മറുപടി കേട്ട് ഞെട്ടിയ ടിടിഇ ഉടൻ തന്നെ കൃത്യമായ മറുപടി നൽകി. എന്നോട് ജാതീയ പരാമർശം നടത്തരുത്. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയാണ് വേണ്ടത്. പിടിക്കപ്പെടുമ്പോൾ ഇത്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തരുതെന്ന് ടിടിഇ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News