
സംഗീതമാണ് ലഹരി, ഡ്യൂട്ടി വിശ്രമവേളയിലെ ചില നിമിഷങ്ങൾ പങ്കുവെച്ച് പൊലീസ് ഉദ്യോഗസ്ഥ ഗാനാലാപനം ഏറ്റെടുത്ത് നെറ്റിസൺസ്. ഒറ്റപ്പാലം ചെനക്കത്തൂർ പൂരം ഡ്യൂട്ടിയുടെ ഒഴിവുവേളയിൽ പാട്ടുപാടിയ നിമി രാധരകൃഷ്ണൻ എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
‘പുലർകാല സുന്ദര സ്വപ്നത്തിൽ’ എന്ന പാട്ട് ആസ്വദിച്ച് നിമിക്ക് ചുറ്റും സഹപ്രവർത്തകരും ഉണ്ട്. കൊണ്ടോട്ടി സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ നിമിക്ക് പ്രശംസാ പ്രവാഹമാണ് കമന്റുകൾ നിറയെ.
നിമിയുടെ വൈറലായ വീഡിയോയ്ക്ക് ഗായിക സിത്താര കൃഷ്ണകുമാർ ഉൾപ്പെടെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ഹാർട്ട് ഇമോജിയാണ് നിമിയുടെ പാട്ടിന് സിതാര നൽകിയ പ്രതികരണം.
ഔദ്യോഗിക വാഹനത്തിലിരുന്ന് കല്യാണരാമനിലെ ‘തിങ്കളേ പൂത്തിങ്കളേ’ എന്ന പാട്ടിനൊപ്പെ അഗ്നിശമന സേനാംഗങ്ങൾ ചെയ്ത് റീലും അടുത്തിടെ വൈറലായിരുന്നു. ഇപ്പോൾ ഇതാ കാക്കിക്കുള്ളിലെ പുതിയ കലാഹൃദയം എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. അഗ്നിശമനസേനയുടെ കൊല്ലങ്കോട് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് അന്ന് ഒരൊറ്റ റീലുകൊണ്ട് സാമൂഹിക മാധ്യമത്തിൽ വൈറലായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here