ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല് വിരാട് കോലിയെന്ന് ഷഹീന്‍ അഫ്രീദി

ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല് വിരാട് കോലിയെന്ന് പാകിസ്താന്‍ ഇടംകൈയ്യന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

also read- മാത്യു കുഴൽനാടൻ്റെ റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ; ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ

വിരാടിന്റെ വിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിരാട് കോലിയാണ് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല്. അദ്ദേഹത്തിനെതിരെ പന്തെറിയുന്നതിന് കൃത്യമായ പ്ലാന്‍ തങ്ങള്‍ക്കുണ്ടായിരുന്നു. മത്സരത്തില്‍ ആ പ്ലാന്‍ വിജയിച്ചുവെന്നും ഷഹീന്‍ പറഞ്ഞു.

also read- തുടര്‍ച്ചെയായുള്ള ലൈംഗിക പീഡനം; അധ്യാപകനെ കഴുത്തറുത്ത് കൊന്ന് പതിനാലുകാരന്‍

വലിയ പാര്‍ട്ണര്‍ഷിപ്പിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റും നിര്‍ണായകമായി. പാണ്ഡ്യയും വീണതോടെ കളി തങ്ങളുടെ കൈയിലേക്ക് വന്നതാണ്. എന്നാല്‍, കാലാവസ്ഥയില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ഷഹീന്‍ പറഞ്ഞു. മത്സരത്തില്‍ വിരാട് കോലിയുടെ വിക്കറ്റെടുത്തത് ഷഹീന്‍ ഷാ അഫ്രിദിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News