‘നാളെ മുതല്‍ പാര്‍ലമെന്റില്‍ പോവേണ്ടി വരുമല്ലോ?’; ലക്‌നൗവിന്റെ തോല്‍വിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ എയറിലാക്കി സോഷ്യല്‍ മീഡിയ

ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ ലക്‌നൗ ടീം മെന്റര്‍ ഗൗതം ഗംഭീറിനെ ട്രോളി സോഷ്യല്‍ മീഡിയ. വിരാട് കോലി ഫാന്‍സാണ് ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഗൗതം ഗംഭീറും വിരാട് കോലിയും തമ്മില്‍ മുന്‍പുണ്ടായ തര്‍ക്കമാണ് ലക്‌നൗവിന്റെ തോല്‍വി ആഘോഷമാക്കാന്‍ കോലി ഫാന്‍സിന് അവസരമൊരുക്കിയത്. ‘

ബിജെപി പാര്‍ലമെന്റ് അംഗം കൂടിയായ ഗൗതം ഗംഭീറിന് നാളെ മുതല്‍ പാര്‍ലമെന്റില്‍ പോവേണ്ടി വരുമല്ലോ?’എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ താരത്തെ എയറിലാക്കിയത്. വിരാട് കോലിയെ ലക്ഷ്യം വെച്ച നിങ്ങള്‍ക്ക് കര്‍മഫലം എന്നൊന്നുണ്ടെന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ എന്നും ആരാധകര്‍ ചോദിക്കുന്നു.

എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് വന്‍ തോല്‍വിയാണ് ലക്‌നൗ ഏറ്റുവാങ്ങിയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗ 16.1 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികളോട് വായടക്കാന്‍ പറഞ്ഞ ഗംഭീറിന് കിട്ടിയ വായടച്ചുള്ള മറുപടിയാണ് ചെന്നൈയിലെ തോല്‍വിയെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. ലക്‌നൗവിന്റെ തോല്‍വിക്ക് പിന്നാലെ ടെലിവിഷന്‍ സ്‌ക്രീനില്‍ ഗൗതം ഗംഭീറിനെയും നവീന്‍ ഉള്‍ ഹഖിനെയും കാണിക്കുമ്പോഴെല്ലാം വിരാട് കോലിക്ക് ജയ് വിളിച്ചാണ് ആരാധകര്‍ പ്രതികാരം വീട്ടിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News