സെഞ്ച്വറിയില്‍ അര്‍ധ സെഞ്ച്വറി, ഇതിഹാസമായി കൊഹ്ലി; സച്ചിന്റെ റെക്കോഡ് തകര്‍ത്തു

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി  അടിക്കുന്ന താരമായി വിരാട് കൊഹ്ലി. സച്ചിന്റെ റെക്കോഡ് തകര്‍ത്തുകൊണ്ടാണ് താരത്തിന്റെ നേട്ടം. ഏകദിനത്തില്‍ 50 സെഞ്ചറിയാണ് താരം നേടിയെടുത്തിരിക്കുന്നത്. 272 ഇന്നിംഗ്‌സില്‍ നിന്നാണ് കൊഹ്ലി ഈ റെക്കോഡ് നേടിയെടുത്തത്.

Also Read: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി വിരാട് കോഹ്ലി

മത്സരത്തില്‍ 108 പന്തുകളില്‍ 106 റണ്‍സ് നേടിയ കോഹ് ലിയുടെ ഇന്നിങ്സ് എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സച്ചിന്റെ 49 ഏകദിന സെഞ്ച്വറികളെന്ന നേട്ടത്തിനൊപ്പം കോഹ്ലി എത്തിയിരുന്നു. 72ാം അര്‍ധസെഞ്ച്വറി നേടിയതോടെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനക്കാരനായി കൊഹ്ലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel