
2026-ലെ ഐ.പി.എൽ. സീസൺ ആരംഭിക്കാൻ ഇനി വെറും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എല്ലാവരും തങ്ങളുടെ ഇഷ്ട ടീമിനായി ഫാൻ ഫൈറ്റുകൾ തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ വിരാട് കോലി തന്റെ ഇടതുകൈയിൽ പുതിയൊരു സർപ്രൈസുമായാണ് കളിക്കളത്തിലേക്ക് എത്താൻ പോകുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആദ്യ പോരാട്ടത്തിന് മുൻപ് തന്റെ ജീവിതയാത്രയെ അടയാളപ്പെടുത്തുന്ന ഒരു പുതിയ ‘ഫുൾ സ്ലീവ് ടാറ്റൂ’ അദ്ദേഹം കുത്തിയിരിക്കുകയാണ്.
‘ഏലിയൻസ് ടാറ്റൂ ഇന്ത്യ’യിലെ സ്റ്റുഡിയോയിൽ ആണ് അദ്ദേഹം പുതിയ ടാറ്റു അടിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. കേവലം ഒരു അലങ്കാരത്തിനപ്പുറം, കോലിയുടെ ജീവിതയാത്രയുടെയും അദ്ദേഹം കൈവരിച്ച വ്യക്തിത്വ പരിവർത്തനത്തിന്റെയും പ്രതീകമായാണ് ഈ ടാറ്റൂ വിശേഷിപ്പിക്കപ്പെടുന്നത്. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം കടന്നുപോന്ന വഴികളും, അച്ചടക്കത്തിലൂടെയും ഏകാഗ്രതയിലൂടെയും നേടിയെടുത്ത പുതിയ കാഴ്ചപ്പാടുകളും ഇതിൽ കാണാം. തന്റെ ജീവിതത്തിലെ ഓരോ സുപ്രധാന ഘട്ടങ്ങളിലും പഴയ സ്വഭാവങ്ങൾ ഉപേക്ഷിച്ച് പുതിയ വ്യക്തിത്വത്തിലേക്ക് മാറിയ കോലിയുടെ വളർച്ചയാണ് ഈ ടാറ്റൂവിന്റെ പ്രമേയം.
ALSO READ: ബ്രസീലിനെ തകർത്ത് ഫ്രാൻസ്; 11 വർഷത്തിന് ശേഷം നടന്ന പോരാട്ടത്തിൽ നീലപ്പടയ്ക്ക് ഉജ്ജ്വല വിജയം
കോലിയുടെ ഇടതുകൈ ഒരു ശൂന്യമായ ക്യാൻവാസ് ആയിരുന്നില്ല, വർഷങ്ങളായി അദ്ദേഹം പല ഘട്ടങ്ങളിലായി ചെയ്ത പച്ചകുത്തലുകൾ അവിടെയുണ്ടായിരുന്നു. വ്യക്തത നഷ്ടപ്പെട്ടതും പഴയ കാലത്തെ അടയാളപ്പെടുത്തുന്നതുമായ ഈ ഭാഗങ്ങളെ പുതുക്കിയും, ചിലത് മറച്ചും, എല്ലാ ഘടകങ്ങളെയും ഒന്നിച്ച് ചേർത്ത് ഒരൊറ്റ ശില്പം പോലെ മാറ്റുകയാണ് ചെയ്തിരിക്കുന്നത്.
മാർച്ച് 28-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിൽ കോലി കളിക്കാനിറങ്ങും. ഐപിഎല്ലിന്റെ 19-ാം പതിപ്പിലേക്ക് തന്റെ കരിയറിലെയും ജീവിതത്തിലെയും പുതിയ മാറ്റങ്ങൾ അടയാളപ്പെടുത്തിയ ഈ ടാറ്റുവുമായി അദ്ദേഹം ക്രീസിലെത്തുന്നത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

