വന്നതുപോലെ മടങ്ങി കോലി; രഞ്ജി ബാറ്റിങ് കാണാന്‍ തടിച്ചുകൂടിയ കാണികള്‍ക്ക് നിരാശ

virat-kohli-ranji-trophy-railways-vs-delhi

12 വര്‍ഷത്തിന് ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന വിരാട് കോലിയുടെ മാസ്മരിക പ്രകടനം പ്രതീക്ഷിച്ച് ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ കാണികള്‍ക്ക് നിരാശ. 15 ബോളില്‍ ആറ് റണ്‍സ് മാത്രമാണ് സീനിയര്‍ താരത്തിന് എടുക്കാനായത്. റെയില്‍വേയ്‌സിന്റെ ഹിമാന്‍ഷു സാംഗ്വാന്റെ ബോളില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ഒരു ഫോര്‍ ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

നാലാമതായാണ് കോലി ഇറങ്ങിയത്. റെയില്‍വേയ്‌സിന്റെ ആദ്യ ഇന്നിങ്‌സ് 241ല്‍ ഒതുങ്ങിയിരുന്നു. ദില്ലിയുടെ ആദ്യ ഇന്നിങ്‌സ് 30 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തിന് 104 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ആയുഷ് ബദോനിയും സുമിത് മഥുറുമാണ് ക്രീസില്‍. റെയില്‍വേയ്‌സിന്റെ ഹിമാന്‍ഷു രണ്ട് വിക്കറ്റ് വീഴ്ത്തി.

Read Also: ഗോളടിക്കുന്തോറും തോറും പുതിയ റെക്കോര്‍ഡ്; മാസ്സാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

രഞ്ജിയുടെ ആദ്യ ദിനവും ദില്ലി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. ഇതോടെ, പതിവില്‍ നിന്ന് വിപരീതമായി നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി രഞ്ജി മത്സരം നടക്കുന്നത്. കോലി പുറത്തായതോടെ ഫാൻസ് സ്റ്റേഡിയം വിടുമോയെന്ന് കണ്ടറിയണം. ടെസ്റ്റ് ക്രിക്കറ്റില്‍ അടക്കമുള്ള മോശം പ്രകടനത്തെ തുടര്‍ന്നാണ് സീനിയര്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ കര്‍ശന നിര്‍ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News