
ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ആതിഥേയരായ മുംബൈ ഇന്ത്യൻസിനോട് പോരാടാൻ ഒരുങ്ങുകയാണ് വിരാട് കോഹ്‌ലിയും അദ്ദേഹത്തിന്റെ ടീമായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും. എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മുൻ ഇന്ത്യൻ നായകൻ ഇന്നലെ ധരിച്ച വാച്ചാണ്.
ഇന്നലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്നും അലിബാഗിലേക്ക് യാത്ര ചെയ്യാനിറങ്ങിയ കോഹ്‌ലിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കാഷ്വൽ വേഷം ധരിച്ചെത്തിയ കോഹ്‌ലിയുടെ കൈകളിൽ ഇട്ടിരുന്നത് പ്രശസ്തമായ പാടെക് ഫിലിപ്പ് അക്വാനോട്ട് 5164ജി എന്ന ബ്രാൻഡിൽ പെട്ട വാച്ചുകൾ ആയിരുന്നു. പതിനെട്ട് കാരറ്റിന്റെ വൈറ്റ് ഗോൾഡിൽ നിർമ്മിതമായ വാച്ചിന്റെ വില ഏകദേശം ഒരു കോടി 40 ലക്ഷം രൂപയാണ്.
നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരുവിനായി കോഹ്ലി മൂന്നു മത്സരങ്ങളിൽ നിന്നും 129 റൺസ് നേടിയിട്ടുണ്ട്. താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മുംബൈ ഇന്ത്യൻസിനെതിരെ ഒരു മികച്ച സ്കോർ നേടി ടീമിനെ ജയത്തിലേക്ക് നയിക്കാനായിരിക്കും കോഹ്‌ലിയുടെ ശ്രമം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

