കോഹ്‌ലിയിൽ നിന്നും പല പുതിയ ഷോട്ടുകളും ഈ സീസണിൽ പ്രതീക്ഷിക്കാം – പ്രവചനവുമായ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം

virat kohili

ഐപിഎൽ 2026 സീസൺ ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കാനിരിക്കെ വിരാട് കൊഹ്‌ലിയിൽ നിന്ന് വ്യത്യസ്തമായ ഷോട്ടുകൾ പ്രതീക്ഷിച്ചു അനിൽ കുംബ്ലെ. റിവേഴ്‌സ് സ്കൂപ് അടക്കമുള്ള പുതിയ ഷോട്ടുകൾ തന്റെ ആവനാഴിയിൽ കൂട്ടിച്ചേർക്കാനാണ് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ താരമായ കോഹ്‌ലി ഒരുങ്ങുന്നത് എന്നാണ് കുംബ്ലെ പറഞ്ഞത്.

ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന റൺ വേട്ടക്കാരനായ കോഹ്‌ലി, കഴിഞ്ഞ തവണ ആദ്യമായി ഐപിഎൽ കിരീടവും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും കോഹ്‌ലിയെ പോലെയുള്ള ഒരു ഇതിഹാസതാരത്തിന്റെ ആവേശത്തെ കെടുത്തുകയില്ലെന്നും കൂടുതൽ മെച്ചപ്പെടാനുള്ള പരീക്ഷണങ്ങളിലും പരിശീലനത്തിലും അദ്ദേഹം വ്യാപൃതനാവുമെന്നും കുംബ്ലെ പറഞ്ഞു.

Also Read: ഗലാട്ടസറെയെ തകർത്ത് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ; ബയേൺ മ്യൂണിക്കും അവസാന എട്ടിൽ

“വലിയ കളിക്കാർ ഓരോ സീസണിലും, തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നു … സ്വന്തം വളർച്ചയ്ക്കും സ്വയം വെല്ലുവിളിക്കാനും കൂടിയാണിത്. ഈ സീസണിൽ വ്യത്യസ്തമായ ഒരു സമീപനത്തോടെ അദ്ദേഹം (കോഹ്‌ലി) പ്രവേശിച്ചാൽ അതിശയിക്കേണ്ടതില്ല, ഒരുപക്ഷേ സ്കൂപ്പ് ഷോട്ട് അല്ലെങ്കിൽ റിവേഴ്സ് സ്കൂപ്പ് പോലുള്ള എന്തെങ്കിലും പരീക്ഷിച്ചേക്കാം.” കുംബ്ലെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News