
തന്നെ ‘വിദേശ താരം’ എന്ന് വിശേഷിപ്പിച്ചവർക്കുള്ള വിരാട് കോഹ്‌ലിയുടെ മറുപടി വൈറലാകുന്നു. ഒരു പരിപാടിയ്ക്കിടയിൽ പ്രശസ്ത യുട്യൂബറും അവതാരകനുമായ ഡാനിഷ് സേട്ട് ആണ് ബെംഗളൂരു ടീം ഐപിഎല്ലിൽ നാലിന് പകരം അഞ്ചു വിദേശ കളിക്കാരെ ആളെ കളിപ്പിക്കുന്നത് എന്ന് സരസമായി ചോദിച്ചത്.
ഏതാനും നാളുകളായി ഇന്ത്യയിൽ നിന്നും വിട്ടു ലണ്ടനിൽ കുടുംബത്തോടൊപ്പം താമസം ഉറപ്പിച്ച കോഹ്‌ലിയെ ഉന്നം ഇട്ടായിരുന്നു സേട്ടിന്റെ ചോദ്യം. എന്നാൽ ചോദ്യത്തിലെ നർമ്മം തിരിച്ചറിഞ്ഞ താരം അതേ നാണയത്തിൽ തിരിച്ചടിച്ചു. “എനിക്കറിയില്ല, എന്തിനാണ് നിങ്ങൾ എന്നോട് ചോദിക്കുന്നത്? വിദേശ കളിക്കാരനോട് ചോദിക്കൂ,” എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്.
Also Read: ടീമിൽ നിന്നും പുറത്താകുമോ? ഐപിഎല്ലിൽ ശ്രേയസ് അയ്യറിന് വീണ്ടും ശിക്ഷ — നിരോധനത്തിന് അരികിൽ പഞ്ചാബ് നായകൻ
നിലവിൽ ഇന്ത്യയെ ഏകദിന ക്രിക്കറ്റിൽ മാത്രം പ്രതിനിധീകരിക്കുന്ന താരം സമയം ഏറെയും ചെലവഴിക്കുന്നത് ഭാര്യയോടും കുട്ടിയോടുമൊപ്പം ലണ്ടനിലെ വസതിയിലാണ്. ജനുവരിയിലെ പരമ്പരയ്ക്ക് ശേഷം ഇന്ത്യ വിട്ട താരത്തിന്റെ ഫോമിനെപ്പറ്റി ഐപിഎല്ലിന് മുമ്പ് ചോദ്യങ്ങൾ ഉയർന്നിരുന്നെങ്കിലും ഹൈദരാബാദിനെതിരായ ഐപിഎൽ 2026 സീസണിലെ ഉത്ഘാടന മത്സരത്തിൽ പുറത്താകാതെ ഫിഫ്റ്റി അടിച്ചു തന്റെ മികവ് തെളിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

