കൊഹ്ലി തിരിച്ചെത്തി; ഐപിഎല്‍ ക്യാമ്പില്‍ പരിശീലനം ആരംഭിച്ച് താരം; ആവേശത്തില്‍ ബംഗളൂരു ആരാധകര്‍

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്നു വിരാട് കൊഹ്ലി. ഇപ്പോഴിതാ വീണ്ടും പൊതുവേദിയില്‍ എത്തിയിരിക്കുകയാണ് താരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന് മുന്നോടിയായുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാമ്പില്‍ ചേരാനായിരുന്നു വിരാട് എത്തിയത്.

സന്തോഷകരമായിട്ടാണ് ഈ തിരിച്ചു വരവെന്നും. തിരിച്ചുവരുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനും ആവേശഭരിതനുമാണ്, എല്ലാ ആരാധകരും ആവേശത്തിലും സന്തോഷത്തിലും ആയിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.

Also Read: മോദി തന്റെ ‘ശക്തി’ പരമാര്‍ശത്തെ വളച്ചൊടിച്ചു; പറഞ്ഞത് സത്യം മാത്രം: രാഹുല്‍ ഗാന്ധി

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് രാജ്യത്തിന് പുറത്തുപോയ വിരാട് കോലി ഞായറാഴ്ചയാണ് ഇന്ത്യയിലെത്തിയത്. സന്നാഹ മത്സരങ്ങള്‍ക്കായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് എത്തിയിരുന്നു. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിയും വിരാടിനൊപ്പം പരിശീലനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News