
ലോക ടെസ്റ്റ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക് നേടിക്കൊടുത്തതിൽ തുരുപ്പുചീട്ടായ ഐഡൻ മാർക്രത്തെ സംബന്ധിച്ച് വർഷങ്ങൾക്ക് മുമ്പ് വിരാട് കോഹ്ലി പറഞ്ഞത് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. 207 ബോളിൽ 136 റൺസ് നേടി വന്മതിൽ പോലെ മാർക്രം ക്രീസിൽ നിൽപുറപ്പിച്ചതാണ് ഓസ്ട്രേലിയയെ കീഴടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്.
‘Aiden Markram is a delight to watch!’ എന്ന് ഏഴ് വർഷം മുൻപ് 2018 മാര്‍ച്ചില്‍ കോഹ്ലി എക്സിൽ (അന്നത്തെ ട്വിറ്റർ) കുറിച്ചതാണ് സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായത്. ഫാൻസ് ഒന്നടങ്കം അത് കുത്തിപ്പൊക്കുകയായിരുന്നു. കേപ് ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ 84 റണ്‍സ് നേടിയതിന് പിന്നാലെയാണ് കോഹ്ലി മാർക്രമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അക്കാലത്ത് ദക്ഷിണാഫ്രിക്കയുടെ വളര്‍ന്നുവരുന്ന താരമായിരുന്നു മാര്‍ക്രം.
മാര്‍ക്രത്തിലെ പ്രതിഭയെ അന്നേ കിങ് കോഹ്ലി തിരിച്ചറിഞ്ഞുവെന്നതിലാണ് ഫാൻസിൻ്റെ സന്തോഷം. ഒരു ഐ സി സി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോർഡ് കൂടി മാര്‍ക്രം സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here