
റെയിൽവേയ്സിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ദില്ലിക്ക് വേണ്ടി കളിച്ച സീനിയർ താരം വിരാട് കോലിയുടെ പ്രതിഫലം എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. ദേശീയ ടീമിലെ മത്സരങ്ങൾക്ക് ബിസിസിഐയും ഐപിഎല്ലിന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും അദ്ദേഹത്തിന് നൽകുന്ന പ്രതിഫലം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, ഒരു ആഭ്യന്തര ക്രിക്കറ്റിൽ എത്രയായിരിക്കും പ്രതിഫലം ലഭിക്കുക. അവ വിശദമായി താഴെ അറിയാം:
സാധാരണയായി 60ലധികം ആഭ്യന്തര മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ക്ക് ഒരു ദിവസം രഞ്ജി കളിക്കുന്നതിന് 60,000 രൂപയാണ് പ്രതിഫലം ലഭിക്കുക. 12 വർഷങ്ങൾക്ക് മുമ്പ് തന്നെ 60ലധികം ആഭ്യന്തര മത്സരങ്ങൾ കളിച്ചതിനാൽ കോലിക്ക് കഴിഞ്ഞ ദിവസത്തെ കളികൾക്ക് ഈ തുക ലഭിക്കും. അങ്ങനെ വരുമ്പോൾ റെയില്‍വേസിനെതിരായ മത്സരം മൂന്ന് ദിവസമായതിനാൽ കോലിക്ക് 1.80 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. സാധാരണത്തേതുപോലെ നാല് ദിവസം നീണ്ടിരുന്നെങ്കില്‍ കോലിക്ക് 2.40 ലക്ഷം രൂപ പ്രതിഫലം ലഭിക്കുമായിരുന്നു.
Read Also: U19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്ക് ടോസ്, കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ
രഞ്ജി ട്രോഫിയില്‍ 60ല്‍ താഴെ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ക്ക് 50,000 രൂപയാണ് പ്രതിഫലം ലഭിക്കുക. മത്സരത്തില്‍ കളിക്കാത്ത താരങ്ങള്‍ക്ക് 30,000 രൂപ, 20,000 രൂപ എന്നിങ്ങനെയാണ് പ്രതിഫലം. ഇത് താരങ്ങളുടെ മത്സരപരിചയം കണക്കാക്കിയാണ് നല്‍കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

