വിരാടിന്റെ സെഞ്ച്വറി ആഘോഷമാക്കി പാകിസ്ഥാനികള്‍; വൈറലായി വീഡിയോ!

ജെന്റിൽമാന്‍സ് ഗെയിമാണ് ക്രിക്കറ്റ്. സ്വന്തം രാജ്യത്തെ കായികതാരങ്ങളെക്കാള്‍ മറ്റ് രാജ്യത്തുള്ളവരെ ആരാധിക്കുന്നവരും കുറവല്ല. ഫുട്‌ബോള്‍ പ്രേമകിള്‍ക്ക് ഏറെ ആരാധകരുള്ള ഇന്ത്യയില്‍ മെസി ഫാന്‍സും റൊണാള്‍ഡോ ഫാന്‍സും ഒന്നുരണ്ടും പേരല്ല. ആയിരങ്ങളോ ലക്ഷങ്ങളോ ആണെന്നതില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്. നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ പാകിസ്ഥാനെതിരെ കിടിലന്‍ സെഞ്ച്വറി നേടി പോയ ഫോം തിരികെ പിടിച്ചിരിക്കുകയാണ് വിരാട് കോഹ്ലി.

ALSO READ: ട്രംപിന്റെ താരിഫ് ഭീഷണിയിൽ ‘ചോരക്കള’മായി ഇന്ത്യൻ വിപണി; നിക്ഷേപകർക്ക് നഷ്ടം 4 ലക്ഷം കോടി

ഇപ്പോള്‍ പാകിസ്ഥാനിലെ വിരാട് ആരാധകര്‍ അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം രാജ്യം ടൂര്‍ണമെന്റില്‍ നിന്നും പുറത്താവാനുള്ള സാധ്യതയുള്ള മാച്ചിലും എതിര്‍ ടീമിന്റെ താരത്തിന്റെ സെഞ്ച്വറിയില്‍ ആവേശഭരിതരായിരിക്കുകയാണ് പാകിസ്ഥാനിലെ വിരാട് ആരാധകര്‍. പാകിസ്ഥാന് എതിരെയുള്ള മത്സരത്തില്‍ ഫോര്‍ അടിച്ച് കോഹ്ലി സെഞ്ച്വറി തികയ്ക്കുന്ന, അതായത് 51ാമത് ഏകദിന സെഞ്ച്വറി നേടുന്നതാണ് പാക് ആരാധകര്‍ ആഘോഷമാക്കുന്നത്. ഈ റണ്‍ നേടിയതോടെയാണ് ഇന്ത്യ പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 എന്ന വിജയലക്ഷ്യം മറികടന്നതും.

ALSO READ: ബംഗാളി നര്‍ത്തകിയെ പിന്തുടര്‍ന്ന് മദ്യപാനികള്‍; രക്ഷപ്പെടാനുള്ള പാച്ചിലില്‍ ദാരുണാന്ത്യം!

അതേസമയം ഈ വീഡിയോ പുറത്തുവന്നതോടെ ഇതെന്റ് മാനസികാവസ്ഥയാണെന്ന് മനസിലാവുന്നില്ലെന്ന തരത്തില്‍ വിരാട് ആരാധകര്‍ക്കെതിരെ വിമര്‍ശനവും കനക്കുന്നുണ്ട്.

ALSO READ: ‘താരങ്ങൾ പ്രതിഫലം കുറയ്ക്കണം, എ എം എം എയുമായി ചര്‍ച്ച ചെയ്യും’; സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ജി സുരേഷ് കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News