
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയ വിജയത്തിന് ശേഷം അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയും പരസ്പരം ഫ്ലൈയിങ് കിസ് കൈമാറുന്ന വീഡിയോ വൈറലാകുന്നു. ചൊവ്വാഴ്ച ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന ഐ പി എല്‍ മത്സരത്തില്‍ ആര്‍ സി ബി ആറ് വിക്കറ്റിന് വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിജയാഘോഷം.
മത്സരം കാണാനും ആർ സി ബിയെ പ്രോത്സാഹിപ്പിക്കാനും അനുഷ്‌ക സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു. മത്സരശേഷം കോഹ്ലി സഹതാരങ്ങളോടൊപ്പം ആഘോഷത്തിനായി നടക്കുമ്പോഴാണ് അനുഷ്‌കയെ നോക്കി ഫ്ലൈയിങ് കിസ് നൽകിയത്. നടക്കുന്നത് നിർത്തി അനുഷ്കയോട് പുഞ്ചിരിക്കുകയും ഫ്ലൈയിങ് കിസ് നല്‍കുകയുമായിരുന്നു. അനുഷ്കയും തിരിച്ച് ഫ്ലൈയിങ് കിസ് നൽകി.
Read Also: ഓരോ സിപ്പിനും 7,000 രൂപ!; ബ്രിട്ടനിലെ വിലകൂടിയ കാപ്പി വാങ്ങിക്കുടിച്ച് ദിൽജിത്
ഈ സീസണില്‍ കോഹ്ലിയുടെയും ടീമിന്റെയും മത്സരങ്ങളില്‍ അനുഷ്‌ക സ്ഥിരമായി പങ്കെടുക്കാറുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വീഡിയോ കാണാം:
I Hope When love finds me, it looks like this 🥰 ANUSHKA SHARMA 💞 VIRAT KOHLI 🥰
— Kriti Sharma (@Kriti_Sharma01) May 27, 2025
(Credit : @IPL)#RCBvsLSG pic.twitter.com/wojK0PIthX

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here