വിദേശത്തേക്ക് പോകാൻ സഹായിക്കുന്ന ‘വിസ ദൈവങ്ങൾ’; ആധുനിക ഇന്ത്യയിലെ പുതിയ ആരാധനാലയങ്ങൾ

Visa Temple India

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പഠിക്കാനും ജോലി ചെയ്യാനുമായി പോകാൻ ആ​ഗ്രഹിക്കുന്ന നിരവധിയാളുകളാണുള്ളത്. അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടികൾ ട്രംപ് ആരംഭിച്ചതോടെ നിരവധിയാളുകൾ ആശങ്കയിലാണ്. ഇന്ത്യാക്കാരുടെ വിദേശ കുടിയേറ്റ ഭ്രമത്തിന്റെ ഫലമായി രൂപപ്പെട്ട ആരാധനാലയങ്ങൾ നിരവധിയുണ്ട് ഇന്ത്യയിൽ.

വിശ്വാസങ്ങൾ നിരവധിയുണ്ട് ഇന്ത്യയിൽ കാലത്തിനനുസരിച്ചും ആവശ്യങ്ങൾക്കനുസരിച്ചും വിശ്വാസങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അത്തരത്തിൽ കാലാനുസൃതമായി രൂപപ്പെട്ട പുതിയ വിശ്വാസത്തിന്റെ ബാക്കി പത്രമാണ് വിസ ക്ഷേത്രങ്ങൾ.

കടൽ കടക്കുന്നത് പാപം ആയി കരുതിയിരുന്നിടത്ത്. കടൽ കടക്കുന്നതിനായി ​ദൈവങ്ങളെ ആരാധിക്കുന്ന ചരിത്രപരമായ വിരോധാഭാസവും പുതിയ വിശ്വാസത്തിൽ നമ്മൾക്ക് കാണാൻ സാധിക്കും. വിദേശത്തേക്ക് പറക്കുക എന്ന ആ​ഗ്രഹസാഫല്യം നേടുന്നതിനായി ഇപ്പോൾ ഇന്ത്യയിലുടനീളം പുതുതായി രൂപം കൊള്ളുന്ന ആരാധനാലയങ്ങളിൽ പ്രധാനമായവ ഹനുമാൻ ക്ഷേത്രങ്ങളാണ്.

Also Read: ഇരക്കും വേട്ടക്കാരനും രക്ഷപ്പെട്ടാൽ മതി; അമ്പരിപ്പിച്ച കടുവയും കാട്ടുപന്നിയും കിണറ്റിൽ അകപ്പെട്ട വീഡിയോ

രാമായണത്തിൽ കടൽ കടന്ന് സീതയെ കണ്ടെത്തി ഹനുമാന്റെ കഥയായിരിക്കാം വിസ ലഭിക്കുന്നതിനായി പ്രാർഥിക്കുന്ന ദൈവങ്ങളിൽ ഹനുമാന് മുൻ​ഗണന ലഭിക്കാൻ കാരണം. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ക്ഷേത്രമാണ് ഗുജറാത്തിലെ വിസ ഹനുമാൻ.

“വിസ ഹനുമാൻ” എന്നറിയപ്പെടുന്ന ​ഗുജറാത്തിലെ അഹമദാബാദിലുള്ള ചമത്കരി ഹനുമാൻ ക്ഷേത്രത്തിൽ . L1, H-1B പോലുള്ള താൽക്കാലിക യുഎസ് വിസകൾ ലഭിക്കുന്നതിന് ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. പാസ്‌പോർട്ടുകൾ സമർപ്പിച്ച് ഹനുമാൻ ചാലിസ (ആരാധനാ മന്ത്രം) ജപിക്കുന്നതാണ് ഇവിടുത്തെ പ്രാർഥനാ രീതി.

ഹൈദരാബാദിലുള്ളത് ‘വിസ ഗോഡ്’ എന്നറിയപ്പെടുന്ന ചിൽകൂർ ബാലാജി ക്ഷേത്രമാണ് വിദേശയാത്രയ്ക്ക് സഹായിക്കുന്ന ദൈവം. ക്ഷേത്രത്തിൽ നഗ്നപാദനായി 108 പ്രദക്ഷിണം ചെയ്താലാണ് ഇവിടെ ആ​ഗ്രഹസാഫല്യം നടപ്പാകുക.

Also Read: അദാനി ​ഗ്രൂപ്പിന്റെ തട്ടിപ്പിനെ പറ്റി അന്വേഷിക്കാനുള്ള കാരണത്തെപറ്റി വെളിപ്പെടുത്തി ഹിൻഡൻബർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്‌സൺ

പഞ്ചാബിലെ തൽഹാൻ ഗ്രാമത്തിലുള്ള ഷഹീദ് ബാബ നിഹാൽ സിംഗ് ഗുരുദ്വാര അറിയപ്പെടുന്നത് ഹവൈജഹാജ് (വിമാന) ഗുരുദ്വാര അല്ലെങ്കിൽ വിസ വാല ഗുരുദ്വാര എന്നാണ്. ഷഹീദ് ബാബ നിഹാൽ സിംഗ് ഗുരുദ്വാരയിലെ ഭക്തർക്ക് വിസ നടപടികൾ വേഗത്തിലാക്കാൻ കളിപ്പാട്ട വിമാനങ്ങൾ സമർപ്പിക്കുന്ന ചടങ്ങുണ്ട്.

2023-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ഡങ്കിയിലെ ഷാരൂഖ് ഖാനും തപ്‌സി പന്നുവും വിദേശത്തക്ക് പോകുന്നതിനായി പ്രാർത്ഥിക്കുന്ന രംഗം
ഈ ഗുരുദ്വാരയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

തലസ്ഥാനമായ ​​ദില്ലിക്കുമുണ്ട് “വിസ ദൈവങ്ങൾ”. ശ്രീ സിദ്ധി പീഠ് ചമത്കാരി ഹനുമാൻ മന്ദിർ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം തെക്കൻ ഡൽഹിയിലെ നെബ് സരായ്യിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വിസ ലഭിക്കുന്നതിനായി 41 ദിവസത്തേക്ക് മാംസം, മദ്യം, ഉള്ളി, വെളുത്തുള്ളി എന്നിവ ഉപേക്ഷിച്ച് പ്രാർഥിക്കുന്നതാണ് ചടങ്ങ്.

ഇവയെകൂടാതെ ഇന്ത്യയിലുടനീളം ഇത്തരത്തിലുള്ള നിരവധി ആരാധനാലയങ്ങൾ‍ ഉണ്ടാകും. യാഥാർഥ്യത്തിനു മീതെ മിത്തുകളെ സ്ഥാപിക്കുന്ന ഭരണാധികാരികൾ ഉള്ളപ്പോൾ ഇത്തരത്തിലുള്ള വിശ്വാസങ്ങൾ വ്യാപിക്കുന്നത് സ്വാഭാവികം തന്നെയാണ്. എന്തായാലും അമേരിക്കയുടെ പുതിയ കുടിയേറ്റ നയം കൂടി ആയ സ്ഥിതിക്ക് ഈ ദൈവങ്ങൾക്ക് മുന്നിലുള്ള തിരക്കുകൾ ഇനിയും വർധിക്കുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News