
വിശാഖ പട്ടണം ഇന്ത്യയുടെ ഭാവി ഡിജിറ്റൽ കേന്ദ്രമായി മാറുമെന്നും ഊർജ്ജം, ഡിജിറ്റൽ നെറ്റ്‌വർക്ക്, ഡാറ്റ സെന്ററുകൾ എന്നിവയെ സംയോജിപ്പിച്ച് ഇന്ത്യയുടെ എഐ വളർച്ചയ്ക്ക് ശക്തമായ അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് അദാനി ഗ്രൂപ്പിൻ്റെ ലക്ഷ്യമെന്നും ജീത് അദാനി. ആന്ധ്രാ പ്രദേശിൽ നടന്ന എ ഐ കോൺക്ലേവിലാണ് ജീത് അദാനിയുടെ പരാമർശം.
ഈ കാലഘട്ടത്തിൽ വിജയം കൈവരിക്കണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങളിലും അതിൻ്റേതായ വളർച്ച വേണമെന്നും അതിൻ്റെ തയ്യാറെടുപ്പിലാണ് ഇന്ത്യയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യയുടെ ഡാറ്റ സെന്റർ ശേഷി ഏകദേശം 1.3 ജിഗാ വാൾട്ടാണ്. എന്നാൽ ഇന്ത്യയുടെ സാങ്കേതിക മാറ്റങ്ങൾക്ക് വലിയ വഴിത്തിരിവാകുന്ന, ഏകദേശം 1 GW ശേഷിയുള്ള ഡാറ്റ സെന്റർ വികസനം വിശാഖ പട്ടണത്ത് മാത്രം പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവയിലെല്ലാം അദാനി ഗ്രൂപ്പിൻ്റെ ഇടപെടൽ വളരെ വലുതാണ്.
ഊർജ്ജം, ഡിജിറ്റൽ നെറ്റ്‌വർക്ക്, ഡാറ്റ സെന്ററുകൾ എന്നിവയെ സംയോജിപ്പിച്ച് ഇന്ത്യയുടെ എഐ വളർച്ചയ്ക്ക് ശക്തമായ അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണം ഇന്ത്യയുടെ പുതിയ ഡിജിറ്റൽ ഗേറ്റ്‌വേയായി മാറും, മുമ്പ് മുംബൈയും ചെന്നൈയും ആയിരുന്നു പ്രധാന കേന്ദ്രങ്ങൾ, ഇനി അത് മാറും. ഇന്ത്യ എ ഐ കാലഘട്ടത്തിൽ ലോകനേതൃത്വം കൈവരിക്കും, എഐ കൂടുതൽ ആളുകൾക്ക് ലഭ്യമാക്കി “ഡിജിറ്റൽ ജനാധിപത്യം” ഉറപ്പാക്കും എന്നും ജീത് അദാനി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

