എനിക്ക് ഒരു മകളുണ്ട്, അവളുടെ പേര് ആന്റൺ മേരി എന്നാണ്: വേദിയിൽ മകളെ ചേർത്തു പിടിച്ച്‌ വിശാൽ

അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന നടന്മാരിൽ ഒരാളാണ് വിശാൽ. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിശാലിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. പ്രവര്‍ത്തനങ്ങൾക്കിടയിൽ താൻ കണ്ടുമുട്ടിയ ഒരു വിദ്യാര്‍ഥിനിയെ പൊതുവേദിക്ക് വിശാൽ പരിചയപ്പെടുത്തി കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: എന്തൊക്കെയായിരുന്നു എൻ്റെ ഗോപിയേട്ടന്, ഇപ്പോൾ ഗോവിന്ദ: കമന്റിന് അമൃത സുരേഷ് നൽകിയ മറുപടി വൈറൽ

വിശാലും എസ് ജെ സൂര്യയും നായകന്മാരാകുന്ന പുതിയ ചിത്രം മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടയിലാണ് ആന്റൺ മേരി എന്ന പെൺകുട്ടിയെ വിശാൽ പൊതുവേദിക്ക് പരിചയപ്പെടുത്തിയത്. താന്‍ വിവാഹിതനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, ഒരു മകളുണ്ട് എന്ന് പറഞ്ഞായിരുന്നു വിശാൽ പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചത്.

ALSO READ: രാജാജി നഗറിൽ കയറി എന്തും കാണിക്കാം എന്നുള്ള ധാരണ ചലച്ചിത്ര പ്രവർത്തകർ തിരുത്തുക: പി കെ റോസി ഫൗണ്ടേഷൻ

പെൺകുട്ടിയുടെ പേര് ആന്റണ്‍ മേരി എന്നാണെന്നും അവൾ ചെന്നൈയിലെ സ്റ്റൈല്ലാമേരിസ് കോളേജിലെ വിദ്യാര്‍ഥിയാണെന്നും വേദിയിൽ വച്ച് വിശാല്‍ പറഞ്ഞു. ആന്റണ്‍ മേരിയെ ഒരു സുഹൃത്തു വഴിയാണ് കണ്ടുമുട്ടിയതെന്നും കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റണ്‍ മേരിയെന്നും വിശാൽ പറഞ്ഞു.

ALSO READ: മൈക്കിൻ്റെ മുമ്പിലിരുന്ന് ‘ഊള പടം, മണി വേസ്റ്റ്’ എന്ന് പറയുമ്പോൾ അത്രയും ആളുകളുടെ എഫേര്‍ട്ടാണ് ഒന്നുമല്ലാതായിപ്പോകുന്നത്,’ മമിത ബൈജു

അതേസമയം, വിശാലിനെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നും ഉന്നത വിദ്യാഭ്യാസത്തിന് തുണയായ അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നും ആന്റണ്‍ മേരി വേദിയിൽ വച്ച് പറഞ്ഞു. ‘എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്റ്റെല്ലാ മേരീസില്‍ പഠിക്കണമെന്നത് സ്വപ്‌നമായിരുന്നു. അമ്മ പറയാറുണ്ടായിരുന്നു അതൊക്കെ വലിയ സ്വപ്‌നമാണ്. സാധിക്കില്ല എന്നതൊക്കെ. പക്ഷേ വിശാല്‍ അണ്ണന്‍ വഴി അതിന് സാധിച്ചു. എനിക്ക് അദ്ദേഹം പിതാവിനെപ്പോലെയാണ്. അതെപ്പോഴും അങ്ങനെയായിരിക്കും’, ആന്റണ്‍മേരി വേദിയിൽ വച്ച് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News