
എൻ്റെ സിനിമ റിലീസ് ആകാൻ പോകുകയാണെങ്കിൽ എനിക്ക് ഉറങ്ങാൻ കഴിയാറില്ലെന്ന് നടൻ വിഷ്ണു വിശാൽ. എല്ലാ ദിവസവും എങ്ങനെയാണെങ്കിലും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുന്നയാളാണ് താൻ എന്നാൽ ഈ ദിവസങ്ങളിൽ ഉറങ്ങാൻ സാധിക്കാറില്ലെന്നും അത് തൻ്റെ ഉത്കണ്ഠയുടെ പ്രശ്നങ്ങൾ കൊണ്ടാണെന്നുമാണ് വിഷ്ണു വിശാൽ തുറന്ന് പറഞ്ഞിരിക്കുന്നത്.
കൊവിഡ് കാലത്തിന് ശേഷമാണ് ഈ പ്രശ്നം അലട്ടിത്തുടങ്ങിയതെന്നും നടൻ പറയുന്നു. നാളെയെന്താകുമെന്ന് ടെൻഷനായിരുന്നു അന്നൊക്കെ. നമ്മുടെ മാതാപിതാക്കളെയോർത്തും ടെൻഷനാകാറുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രായമായവരെ കാണുമ്പോൾ ഉത്കണ്ഠയുണ്ടാകാറുണ്ടെന്നും ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു വിശാൽ പറഞ്ഞു.
രാത്രി രണ്ട് മണി വരെ ഷൂട്ടുണ്ടെങ്കിൽ അത് കഴിഞ്ഞ് ജിമ്മിൽ എത്തി വ്യായാമങ്ങൾ പൂർത്തിയാക്കി പുലർച്ചെ കിടന്നുറങ്ങുന്നയാളാണെന്നും അപ്പോഴെല്ലാം ഏഴ് മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്ന തനിക്കാണ് ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

