
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു വിഷുക്കാലം കൂടി എത്തിയിരിക്കുകയാണ്. ഓരോ വസന്തകാലത്തിന്റെയും തുടക്കമാണ് ഓരോ വിഷു ദിനവും. കേരളത്തില്‍ വിളവെടുപ്പുത്സവമായി ആഘോഷിക്കുന്ന ഈ ഉത്സവത്തിന് മലയാള തനിമയുടെ മനോഹാരിതയുമുണ്ട്.
മലയാള മാസമായ മേടം ഒന്നിലെ വിഷുപ്പുലരി സന്തോഷവും സമൃദ്ധിയും നല്‍കുന്ന ഒരു ദിനം കൂടിയാണ്. കൊന്നപ്പൂക്കളാല്‍ ആവരണം ചെയ്ത ശ്രീകൃഷ്ണനെ കണി കണ്ടുണരുമ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ആഹ്ളാദമാണ്. മേടമാസത്തിലെ വിഷപ്പുലരിയില്‍ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വര്‍ഷം മുഴുവന്‍ നിലനിക്കുമെന്ന ഒരു വിശ്വാസം കൂടിയുണ്ട്.
ഓണം കഴിഞ്ഞാല്‍ പിന്നെ കേരളീയര്‍ കൊണ്ടാടുന്ന വിഷു ആഘോഷം ഒരു നാടിന്റെ തന്നെ ഉത്സവമാണ്. എല്ലാത്തിനും കാലാന്തരത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്ന് മാത്രം. ഇന്ന് വിഷുക്കണി പോലും റെഡിമെയ്ഡ് പാക്കറ്റുകളില്‍ ലഭിക്കുന്ന കാലമാണ്. കൂട്ടുകുടുംബങ്ങള്‍ ഓര്‍മകളില്‍ ഒതുങ്ങുന്നു. വിഷുപക്ഷികള്‍ പാടാനും മറന്നു പോയിരിക്കുന്നു. എല്ലാ ആഘോഷങ്ങളിലും സന്തോഷം കണ്ടെത്തേണ്ടത് മനുഷ്യര്‍ തന്നെയാണ്. നമുക്കൊരുമിച്ചു വരവേല്‍ക്കാം കൈകോര്‍ത്തു പിടിച്ച് ഈ വിഷുപ്പുലരിയെ കൂടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here