
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ (BR-103) നറുക്കെടുപ്പിന് ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം. മെയ് 28-ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.
വിഷു ബംപറിന് വൻ ഡിമാൻഡാണ് വിപണിയിൽ. ഏപ്രില്‍ രണ്ടിന് ടിക്കറ്റ് വില്‍പന ആരംഭിച്ചത് മുതല്‍ റെക്കോര്‍ഡോടെയാണ് വിറ്റഴിക്കുന്നത്. മൊത്തം 54 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലുള്ളത്. മെയ് 23 വരെ 42 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി. പാലക്കാട് ആണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല. ഏഴ് ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റു. VA, VB, VC, VD, VE, VG എന്നീ സീരീസുകളിലാണ് ടിക്കറ്റുകള്‍.
Read Also: മഴയിൽ കുതിർന്നോ സ്വർണം ? ഇന്നത്തെ നിരക്ക് അറിയാം
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മറ്റ് സമ്മാനങ്ങള്‍: 5,000 രൂപ (അഞ്ചാം സമ്മാനം), 2,000 രൂപ (ആറാം സമ്മാനം), 1,000 രൂപ (ഏഴാം സമ്മാനം), 500 രൂപ (എട്ടാം സമ്മാനം), 300 രൂപ (ഒമ്പതാം സമ്മാനം).

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

