വിഷു ബമ്പര്‍ ലോട്ടറിക്ക് വെടിക്കെട്ട് വില്‍പന; 22 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ഭാഗ്യക്കുറിക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡ്. വിപണിയില്‍ എത്തിയ 24 ലക്ഷം ടിക്കറ്റുകളില്‍ 22,70,700 ടിക്കറ്റുകള്‍ ഏപ്രില്‍ 23ന് വൈകിട്ട് നാല് മണിക്കുള്ളില്‍ വിറ്റു പോയിട്ടുണ്ട്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

വിഷു ബമ്പര്‍ ടിക്കറ്റ് ഏപ്രില്‍ രണ്ടിനാണ് വില്പനക്കെത്തിയത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറു പരമ്പരകള്‍ക്കും നല്‍കുന്നത് ഇത്തവണത്തെ വിഷു ബമ്പറിന്റെ പ്രത്യേകതയാണ്. പതിവുപോലെ വില്‍പനയില്‍ റെക്കോര്‍ഡിട്ടിരിക്കുന്നത് പാലക്കാട് (4,87,060) ജില്ലയാണ്. തിരുവനന്തപുരം (2,63,350), തൃശൂര്‍ (2,46,290) എന്നീ ജില്ലകള്‍ പിന്നിലായുണ്ട്.

Read Also: പൊന്നിന് ഇതെന്തുപറ്റി ? തുടര്‍ച്ചയായ രണ്ടാം ദിവസവും താഴേക്ക് തന്നെ

മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകള്‍ക്കും നല്‍കുന്നുണ്ട്. കൂടാതെ 5000 ല്‍ തുടങ്ങി ടിക്കറ്റു വിലയായ 300 രൂപ വരെ സമ്മാന പട്ടികയിലുണ്ട്. വിഷു ബമ്പര്‍ (BR-103) മെയ് 28 ന് ഉച്ച ക‍ഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News