സ്പെഷ്യൽ വിഷുക്കണി കിറ്റും, കൂപ്പണുകളും; ഓഫറുകളുടെ പൊടിപൂരവുമായി സപ്ലൈകോ ഈസ്റ്റർ – വിഷു ഫെയർ

supplyco vishu eatser fairs

ഈസ്റ്ററും വിഷുവും മുന്നോടിയായി സപ്ലൈകോ സംസ്ഥാനത്താകമാനം ഈസ്റ്റർ–വിഷു ഫെയറുകൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 1 മുതൽ 14 വരെയാണ് ഫെയർ നടക്കുന്നത്. മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോയുടെ മറ്റ് വില്പനശാലകളെല്ലാം ഈ കാലയളവിൽ ഈസ്റ്റർ–വിഷു ഫെയറുകളായി പ്രവർത്തിക്കും.

വിഷുവിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 16 അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ വിഷുക്കണി പ്രത്യേക കിറ്റ് 1250 രൂപ വിലയുള്ളത് 1001 രൂപയ്ക്ക് ലഭ്യമാക്കും. പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി (സേമിയ/പാലട) പായസം മിക്സ്, പായസക്കൂട്ട്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോൾഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also read : എഫ്സിആർഎ ബില്ല്: “കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോയാൽ പ്രതിഷേധവുമായി മുന്നോട്ട് പോകും”; മുന്നറിയിപ്പുമായി മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

കൂടാതെ, സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ ബങ്കുകൾ, എൽപിജി ഔട്ട്ലെറ്റുകൾ ഒഴികെയുള്ള വില്പനശാലകളിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ നൽകും. ഈ കൂപ്പൺ ഏപ്രിൽ 16 മുതൽ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലയിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ റിഡീം ചെയ്യാവുന്നതാണ്.

വിഷു ആഘോഷങ്ങളെ മുൻനിർത്തി വിലക്കുറവും പ്രത്യേക ഓഫറുകളും ഒരുക്കിയുള്ള ഈ മേളകൾ ഉപഭോക്താക്കൾക്ക് ആശ്വാസമാകുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News