‘അപകടക്കണി’; വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു, വീടിന്റെ ഹാൾ കത്തി നശിച്ചു

Vishu Fire Accident

വിഷുവിന് ഒരുക്കിയ കണിയിൽ കത്തിച്ച് വെച്ച വിളക്കിൽ നിന്ന് തീ പടർന്ന് അപകടം. വീടിന്റെ ഹാൾ കത്തി നശിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലാണ് സംഭവം.

തിരുവനന്തപുരം കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൻ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. പുക ശ്വസിച്ച് മൂന്നു പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: പടക്കം പൊട്ടിച്ച് നിലത്തു വീഴുന്ന ആ ചേട്ടൻ ഇവിടെയുണ്ട്; ഒടുവിൽ വൈറൽ താരത്തെ കണ്ടുമുട്ടി ബിജുക്കുട്ടൻ

അതേസമയം സംസ്ഥാനത്തുടനീളം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വിവിധ ജില്ലകളിൽ ചൂട് ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് മുതൽ ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും ഉയരാനാണ് സാധ്യത.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 2 മുതൽ 3˚C വരെ കൂടുതലാണിത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് മുതൽ ഏപ്രിൽ 19 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News