
വിഷു ദിനത്തില്‍ രണ്ട് മലയാള സിനിമകളാണ് റിലീസ് ചെയ്തത് പള്ളിച്ചട്ടമ്പിയും ഒരു ദുരൂഹ സാഹചര്യത്തിലും. ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന പള്ളിച്ചട്ടമ്പി സംവിധാനം ചെയ്തിരിക്കുന്നത് ഡിജോ ജോസ് ആന്റണിയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബൻ, സജിൻ ഗോപു, ദിലീഷ് പോത്തൻ, ചിദംബരം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍.
ഇൻഡസ്ട്രി ട്രാക്കര്‍മാര്‍ രണ്ടു ചിത്രങ്ങളുടെയും ആദ്യ ദിനത്തിലെ കളക്ഷൻ പുറത്തുവിട്ടിട്ടുണ്ട്. ഇൻഡസ്ട്രി ട്രാക്കർ എബി ജോർജ് ഷെയര്‍ ചെയ്തിട്ടുള്ള കണക്കുകള്‍ പ്രകാരം ഏകദേശം ₹3.05 കോടി രൂപയാണ് പള്ളിച്ചട്ടമ്പി ആദ്യ ദിവസം കേരളത്തില്‍ നിന്ന് കളക്ട് ചെയ്തിട്ടുള്ളത്.
Also Read: ബാഹുബലി ആനെസി ഇന്റർനാഷണൽ ആനിമേഷൻ ഫിലിം ഫെസ്റ്റിവലിലേക്ക്
അതേസമയം എബി ജോർജ് ഷെയര്‍ ചെയ്ത കണക്കുകള്‍ പ്രകാരം ഒരു ദുരൂഹ സാഹചര്യത്തില്‍ 863 ലക്ഷം രൂപയാണ് ആദ്യ ദിനം കളക്ഷൻ നേടിയിട്ടുള്ളത്.
April 15, Kerala Box Office Estimates: #Vaazha2: ₹5.10Cr#Pallichattambi: ₹3.05Cr#Bharathanatyam2Mohiniyattam: ₹1.40Cr#OruDuroohaSaahacharyathil: ₹83L #DhurandharTheRevenge: ₹3.50L#ProjectHailMary : ₹11.30L#Aadu3: ₹2.85L#LIK: ₹2.08L #TheSuperMarioGalaxyMovie:…
— AB George (@AbGeorge_) April 16, 2026
ആക്ഷൻ ഡ്രാമ ഴോണറില്ലെത്തിയ ചിത്രമായ പള്ളിച്ചട്ടമ്പിയില്‍ ടൊവിനോ തോമസിനെ കൂടാതെ കയാദു ലോഹർ, വിജയരാഘവൻ, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ഒരു ദുരൂഹ സാഹചര്യത്തില്‍ സസ്പൻസ് ഒളിപ്പിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ്.
ഈ രണ്ടു ചിത്രങ്ങളുടെയും ബോക്സോഫീസ് കളക്ഷനെ പറ്റിയുള്ള വിവരങ്ങള്‍, പൊതുവായി ലഭ്യമായ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് ഉദ്ധരിച്ചിട്ടുള്ളത്. പൊതുവെ സ്വീകരിക്കപ്പെടുന്ന വിവരങ്ങളിലെ കണക്കുകള്‍ ഈ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഈ കണക്കുകളുടെയെല്ലാം പൊതുവായ ഉത്തരവാദിത്തം ആ സോഴ്സുകള്‍ക്കാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

