
മഹാരാഷ്ട്ര: മുംബൈയിൽ സജീവമായി വിഷു വിപണി. മുംബൈയിലെ പാതയോരങ്ങളിലെ കൊന്നപ്പൂക്കൾക്ക് ഇനി പൊന്നുവില. മുംബൈയിലെ മലയാളി ക്ഷേത്രങ്ങളും സമാജങ്ങളുമടക്കം വിഷുവിനെ വരവേൽക്കാനൊരുങ്ങി വമ്പൻ തയ്യാറെടുപ്പുകളിലാണ് മുംബൈ മലയാളികൾ.
വിഷുവിനെ വരവേൽക്കാനൊരുങ്ങി മുംബൈ നഗരം. നഗരത്തിലെ മലയാളികൾക്ക് ഓണം പോലെ തന്നെ പ്രധാനമാണ് കേരളത്തിന്റെ പുതുവത്സരാഘോഷമായ വിഷുവും.
മലയാളിയുടെ കാർഷിക സംസ്‌കാരത്തിനെ ഓർമപ്പെടുത്തുന്ന വിഷുവിന് കണിയൊരുക്കാനുള്ള സാമഗ്രഹികളുമായി മുംബൈയിലെ മലയാളി കടകളും ഇതിനോടകം സജീവമായി കഴിഞ്ഞു. അവശ്യ സാധനങ്ങൾ അടങ്ങിയ വിഷുക്കണി കിറ്റുകളും വിഷു സദ്യയും വരെ നഗരത്തിലെ പലയിടത്തും വിരൽത്തുമ്പിൽ ലഭ്യമാണ്.
ഇതര ഭാഷക്കാർക്കും പ്രിയങ്കരമാണ് മലയാളി വിഭവങ്ങളും മലയാളികളുടെ ആഘോഷങ്ങളും. മലയാളികൾ കൂടുതലായി വസിക്കുന്ന മേഖലകളിലെ ക്ഷേത്രങ്ങളും സമാജങ്ങളുമെല്ലാം വിഷു ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്.
വിഷുവന് ഒരുങ്ങിതുടങ്ങിയതോടെ മുംബൈയിലെ വഴിയോരങ്ങളിൽ പൂത്തു നിൽക്കുന്ന കൊന്നപ്പൂക്കൾക്ക് ഇനി പൊന്നുവിലയാകും ഉണ്ടാകുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

