
വിഷു ആഘോഷത്തിലേക്ക് കടന്ന് മലബാർ മേഖല. വിഷുവോടെ മലബാറിലെ വ്യാപാര മേഖലയും ഉണർവിലാണ്. പുലരുംവരെ പടക്കം പൊട്ടിച്ചും, കണി വെയ്ക്കാനുള്ള ഒരുക്കത്തിലുമാണ് മലബാറുകാർ.
നാടും നഗരവും വിഷുവിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. കുട്ടികളും മുതിർന്നവരും പടക്കം പൊട്ടിക്കാനുള്ള തിരക്കിലാണ്. കണി ഒരുക്കാനുള്ള തിരക്കിലാണ് വീട്ടിലെ അമ്മമാർ. നാടിൻ്റെ ട്രെൻ്റിനനുസരിച്ച് എംബുരാനും തഗ് ലൈഫും, കാന്താരയും പബ്ജിയും ഒക്കെ പടക്ക വിപണി കീഴടക്കിക്കഴിഞ്ഞു.
കോഴിക്കോട്ടെ പ്രധാന വാണിജ്യ കേന്ദ്രമായ മിഠായി തെരുവ് തിരക്കിൽ മുങ്ങി. കണിക്ക് ആവശ്യമായ കണി കൊന്നയും, വെള്ളരിയും മറ്റു പച്ചക്കറികളും പഴങ്ങളും, നിമിഷ നേരം കൊണ്ടാണ് വിറ്റുപോയത്. കച്ചവടക്കാരും ഇത്തവണ ഹാപ്പിയാണ്. ജനങ്ങളും വിഷു ആഘോഷിക്കുന്നതിന്റെ ആവേശത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

