
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് വിഷു കൈനീട്ടമായി ശ്രീകോവിലില്‍ പൂജിച്ച സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ആണ് ലോക്കറ്റുകള്‍ ലഭിക്കുക.
വിഷുദിനത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി ആയിരങ്ങളാണ് പുലര്‍ച്ചെ എത്തിയത്. ആദ്യം ദര്‍ശനത്തിനായി എത്തിയ തീര്‍ഥാടകര്‍ക്ക് വിഷു കൈനീട്ടവും ലഭിച്ചു. ശ്രീകോവിലില്‍ പൂജിച്ച സ്വര്‍ണ ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു.
രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകള്‍ ആണ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുക. ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഈ വര്‍ഷം ഓണത്തിനാണ് ലോകത്തുള്ള അയ്യപ്പഭക്തരുടെ സംഗമം ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുക. പമ്പയില്‍ ആണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here