
വിഷുക്കട്ടയില്ലാതെ വിഷു പൂർണ്ണമാവില്ലെന്നാണ് തൃശൂർക്കാരുടെ പക്ഷം. വിഷുവിന് തയ്യാറാക്കുന്ന വിഭവങ്ങളിൽ ഏറെ സവിശേഷമാണ് വിഷുക്കട്ട വടക്കൻ മലബാറിലും മധ്യകേരളത്തിലുമാണ് ഈ വിഭവം പ്രചാരത്തിലുള്ളത്. പുതുവർഷത്തിന്റെ തുടക്കത്തിൽ ഐശ്വര്യത്തിന്റെ പ്രതീകമായി തയ്യാറാക്കുന്ന ഈ വിഭവത്തിലെ ചേരുവകൾ ഉണക്കലരിയും തേങ്ങാപ്പാലുമാണ്. പണ്ട് കാലത്ത് പുതുതായി കൊയ്തെടുത്ത അരി ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കിയിരുന്നത്. പുതുവർഷം ഐശ്വര്യപൂർണ്ണമാവാൻ വിഷുക്കട്ട നിർബന്ധമാണ്.
ചേരുവകൾ
ഉണക്കലരി- 2 കപ്പ്
ചിരകിയ നാളികേരം – 2കപ്പ്
ജീരകം – 1 ടീസ്പൂൺ
ചുക്ക് പൊടിച്ചത് – രണ്ട് നുള്ള്
ഉപ്പ് – പാകത്തിന്
നെയ്യ്- 2 ടീസ്പൂൺ
അണ്ടിപരിപ്പ്, ഉണക്ക മുന്തിരി- ആവശ്യത്തിന്
ALSO READ; വിഷുവിന് ഒരു വെറൈറ്റി ഇളനീർ പായസമായാലോ? ഗ്യാസും വേണ്ട, ചൂടിന് ശമനവും; അഞ്ച് മിനുട്ടിൽ ഐറ്റം റെഡി
തയ്യാറാക്കുന്ന വിധം
ചിരകിയ നാളികേരത്തിൽ നിന്ന് ഒന്നാം പാൽ കട്ടിയിൽ പിഴിഞ്ഞെടുക്കണം. ശേഷം പിഴിഞ്ഞെടുത്ത നാളികേരത്തിൽ ചൂടുവെള്ളം ചേർത്ത് രണ്ടാം പാൽ പിഴിഞ്ഞെടുക്കണം. ഇതിലേക്ക് ഉണക്കലരി ചേർത്ത് വേവിക്കാം. വെന്തു കഴിഞ്ഞാൽ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് എന്നിവ ചേർത്ത് കട്ടയാവുന്നത് വരെ ഇളക്കുക. കട്ടയായി കഴിഞ്ഞാൽ എണ്ണ പുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വയ്ക്കാം. നെയ്യിൽ അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മുകളിൽ വിതറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് കഴിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

