വിഷു രുചികൾക്ക് അവസാനമില്ല; ഒരു വെറൈറ്റി പച്ചടി ആയാലോ?

pine apple pachadi

വിഷു കഴിഞ്ഞെങ്കിലും വിഷുവിന്‍റെ രുചിക്കൂട്ടുകൾ ഇപ്പോഴും നമ്മുടെ നാവിൽ നിന്നും പോകാനിടയില്ല. വൈവിധ്യമാർന്ന വിഷു സ്പെഷ്യൽ കിച്ചടികളും പച്ചടികളും ഇന്നത്തെയും ഊണിന്‍റെ ഭാഗമാക്കാം. ഇന്ന് ഉച്ചക്ക് കുറച്ചു മധുരവും പുളിയും ചേർന്ന പൈനാപ്പിൾ കിച്ചടിയായാലോ?

ആവശ്യമായ സാധനങ്ങൾ

പൈനാപ്പിൾ 1 കപ്പ്‌ ( ചെറുതായി കൊത്തി അരിഞ്ഞത് )
തേങ്ങ ചിരകിയത് 1/2 കപ്പ്‌
ജീരകം 1 tspn
മഞ്ഞൾപൊടി 1/2 ടീ സ്പൂൺ
പച്ചമുളക് 2 എണ്ണം വലുത്
ഉപ്പ് പാകത്തിന്
കറിവേപ്പില 3 തണ്ട്
കടുക് 2 സ്പൂൺ
വറ്റൽ മുളക് 2 എണ്ണം
എണ്ണ 2 ടേബിൾ സ്പൂൺ
പഞ്ചസാര 1 നുള്ള്
തൈര് 2 ടേബിൾ സ്പൂൺ ( ആവശ്യമെങ്കിൽ )

ഉണ്ടാക്കുന്ന വിധം

പൈനാപ്പിൾ, ഉപ്പ്, മഞ്ഞൾപൊടി ചേർത്ത് അല്പം വെള്ളം ഒഴിച്ച് വേവിച്ചു എടുക്കണം. തേങ്ങ ജീരകം പച്ചമുളക് അല്പം വെള്ളം കൂടി ഒഴിച്ച് നല്ലപോലെ അരച്ച് എടുക്കുക. ഇനി പൈനാപ്പിൾ വേവിച്ചു വെച്ചിരിക്കുന്നതിലേക്കു തേങ്ങ അരച്ചത് കൂടി ചേർത്ത് തിളപ്പിച്ച് വെള്ളം വറ്റിച്ചു എടുക്കണം. ഒരു നുള്ള് പഞ്ചസാര കൂടി ചേർക്കാം. കടുക് പൊട്ടിച്ചു വറ്റൽമുളക് കൂടി വറത്തു കറിക്ക് മീതെ ഒഴിച്ച് വിളമ്പാം. തൈര് ഒഴിച്ച് കറി വെക്കുന്നുണ്ടെങ്കിൽ തേങ്ങ ഇടുന്ന കൂടെ ഒഴിക്കണം. പൈനാപ്പിൾ ചെറിയ പുളി ഉള്ളതിനാൽ തൈര് ഇട്ടും ഇടാതെയും കറി വെക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News