ചെന്നൈ മലയാളികൾക്ക് ബമ്പർ ഗിഫ്റ്റ്! വിഷുവിന് സ്പെഷ്യൽ ട്രെയിനുകൾ – സീറ്റുകൾ നഷ്ടപ്പെടും മുമ്പേ ബുക്ക് ചെയ്യൂ

train

വിഷുവിന് സ്വന്തം നാട്ടിലേക്ക് വരാനൊരുങ്ങുന്ന ചെന്നൈ മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. വിഷുക്കാലത്തുള്ള തിരക്കിനെ കണക്കിലെടുത്ത് പ്രത്യേക അവധിക്കാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേസ്. ചെന്നൈ സെൻട്രൽ കൊല്ലം പ്രത്യേക എസി തീവണ്ടിയും, മംഗലാപുരം ചെന്നൈ എഗ്മോർ വൺവേ സ്പെഷ്യൽ എക്സ്പ്രസ്സ് ട്രെയ്‌നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈ സെൻട്രൽ കൊല്ലം പ്രത്യേക എസി തീവണ്ടി (06119) ബുധനാഴ്ച ഉച്ചയ്ക്ക് 3.10 നു ചെന്നൈയിൽ നിന്നും പുറപ്പെട്ടു അടുത്ത ദിവസം രാവിലെ 6.55 നു കൊല്ലത്ത് എത്തിച്ചേരും. തിരിച്ചുള്ള തീവണ്ടി (06120) വ്യാഴാഴ്ച രാവിലെ 10.40 നു കൊല്ലത്ത് നിന്നും പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30 നു ചെന്നൈ സെൻട്രലിൽ എത്തും. 16 എസി ട്രീ ടൈർ കോച്ചുകളുള്ള ട്രെയിൻ പെരമ്പൂർ , ആർക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഇറോഡ് , തിരുപ്പൂർ , പോത്തന്നൂർ, പാലക്കാട് , തൃശ്ശൂർ, ആലുവ , എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല , ചെങ്ങന്നൂർ , മാവേലിക്കര , കായംകുളം എന്നീ സ്റ്റോപ്പുകൾ ഉണ്ടാകും.

ചെന്നൈ എഗ്മോർ വൺവേ സ്പെഷ്യൽ എക്സ്പ്രസ്സ് (06154) ഏപ്രിൽ 15നു വൈകിട്ട് നാലു മണിക്ക് മംഗലാപുരം സെൻട്രലിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45നു എഗ്‌മോറിൽ എത്തും. കേരളത്തിൽ കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട് , തിരൂർ , ഷൊർണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ട്രെയിനിന്റെ സ്റ്റോപ്പുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News