സമത്വവും സാഹോദര്യവും പുലരുന്ന നാളുകളെ നമുക്ക്‌ വരവേൽക്കാം; വിഷു ആശംസകളുമായി എം വി ഗോവിന്ദൻ മാസ്റ്റർ

M V Govindan Master - criticizes-vd-satheesan-savarkar-photo-issue

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സമ്പന്നമായ കാർഷിക സംസ്കാരത്തിന്റെ ഓർമപ്പെടുത്തലാണ്‌ ഓരോ വിഷുവുമെന്നും ഐശ്വര്യപൂർണമായ നാളകളെ പ്രതീക്ഷിച്ച്‌ ഒരിക്കൽക്കൂടി നാം വിഷുവിനെ വരവേൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

എം വി ഗോവിന്ദൻ മാസ്റ്ററിന്റെ വിഷു ആശംസ

എല്ലാ മലയാളികൾക്കും ഐശ്വര്യപൂർണമായ വിഷു ആശംസകൾ നേരുന്നു. സമ്പന്നമായ കാർഷിക സംസ്കാരത്തിന്റെ ഓർമപ്പെടുത്തലാണ്‌ ഓരോ വിഷുവും. ഐശ്വര്യപൂർണമായ നാളകളെ പ്രതീക്ഷിച്ച്‌ ഒരിക്കൽക്കൂടി നാം വിഷുവിനെ വരവേൽക്കുന്നു.

Also Read: ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത് ; വിഷു ആശംസകളുമായി മുഖ്യമന്ത്രി

നമ്മുടെ സമ്പന്നമായ കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യതകയും വിഷുക്കാലം നമ്മെ ഓർമപ്പെടുത്തുന്നു. ഐക്യത്തിന്റെയും ഒത്തൊരുമയുടെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം കൂടിയാണ്‌ ഓരോ ആഘോഷവും കൈമാറിത്തരുന്നത്‌. പ്രതിലോമകരമായ സംഭവങ്ങളെയെല്ലാം മനുഷ്യ സ്നേഹത്തിലൂന്നിയ ഐക്യത്തിലൂടെ നേരിടാനാകണം. ഇ‍ൗ വിഷു അതിനുള്ള കരുത്ത്‌ പകരട്ടെ. സമത്വഹും സാഹോദര്യവും പുലരുന്ന നാളുകളെ നമുക്ക്‌ വരവേൽക്കാം. എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News