
കൊതുക് വല അണിഞ്ഞ് പാതിരാത്രിയിൽ ഡ്യൂട്ടി ചെയ്യുന്ന സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഹൈദരാബാദിലെ റെസിഡൻഷ്യൽ ഏരിയയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരിക്കുന്നത്. നഗരപ്രദേശങ്ങളിലെ സാധാരണ ജീവനക്കാരുടെ ദുരവസ്ഥയെന്ന രീതിയിലാണ് വിമർശനങ്ങളുയരുന്നത്. സൂരജ് കുമാർ ബുദ്ധനെന്ന പേരിലുള്ള എക്സ് പേജിലാണ് കൊതുക് വല അണിഞ്ഞ സെക്യൂരിറ്റിയുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത്.
നൈറ്റ് ഷിഫ്റ്റിനെത്തിയ സെക്യൂരിറ്റി ഒരു സ്റ്റൂളിൽ തലയ്ക്കുമുകളിലൂടെ കൊതുക് വല അണിഞ്ഞ രീതിയിലുള്ളതാണ് വീഡിയോ. സെക്യൂരിറ്റി ഒരു സ്ത്രീയോട് സംസാരിക്കുന്നതും കാണാം. എന്തുകൊണ്ട് ഇങ്ങനെയുള്ള ജീവനകാർക്ക് കൃത്യമായ സൌകര്യങ്ങൾ ഒരുക്കുന്നില്ലെന്നും വീഡിയോ പങ്കുവച്ചയാൾ പോസ്റ്റിൽ ചോദിക്കുന്നുണ്ട്.റെസിഡൻഷ്യൽ ഏരിയയിലെ ആളുകൾ എയർ കണ്ടീഷൻ ചെയ്ത മുറികളിൽ സുഖമായി ഉറങ്ങുമ്പോൾ, അവർക്ക് സുരക്ഷയൊരുക്കുന്നവർക്ക് എന്തുകൊണ്ട് കൃത്യമായ സൌകര്യങ്ങൾ ഒരുക്കുന്നില്ലെന്നാണ് ചോദ്യം. ജനങ്ങൾക്കിടയിലുള്ള സഹാനുഭൂതിയുടെ കുറവാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിലൂടെ ആരോപിക്കുന്നത്.
വീഡിയോ ഇതിനകം തന്നെ 7,5000ൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. ഇത് സെക്യൂരിറ്റിയുടെ ഉത്തരവാദിത്തമല്ലെന്നും അടിമത്തമാണെന്നും ഹൃദയഭേദകമാണെന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

