21 വയസ്സ് പ്രായവും പ്രവൃത്തി പരിചയവുമുള്ള ആയയെ ആവശ്യമുണ്ട്; ശമ്പളം 83 ലക്ഷം രൂപ; പരസ്യംനല്‍കി ഞെട്ടിച്ച് വിവേക് രാമസ്വാമി

ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയിൽ ജോലിയുള്ള അച്ഛനമ്മമാർ മക്കളെ നോക്കാൻ ആയമാരെ ആശ്രയിക്കാറുണ്ട്. തങ്ങളുടെ കുഞ്ഞിന്റെ പരിചരണത്തിൽ ഏറ്റവും നല്ലൊരു ‘ആയ’ എന്നുള്ളത് അങ്ങനെയുള്ളവർ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതിനുവേണ്ടി തങ്ങളുടെ വരുമാനത്തിന്റെ ഒരുഭാഗം നൽകാനും അവർ തയ്യാറാണ്. എന്നാലിപ്പോൾ മക്കളുടെ പരിചരണത്തിന് 83 ലക്ഷം((100,000-ഡോളർ) വാഗ്ദാനം ചെയ്തിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും സംരംഭകനുമായ വിവേക് രാമസ്വാമി.

എസ്‌റ്റേറ്റ്.കോം എന്ന വെബ്‌സൈറ്റിലാണ് ഇന്ത്യന്‍ വംശജനായ വിവേകും പങ്കാളി അപൂര്‍വ്വ രാമസ്വാമിയും ആയയെ തേടി പരസ്യം നൽകിയിരിക്കുന്നതെന്ന് ബിസിനസ് ഇൻസെഡർ റിപ്പോർട്ട് ചെയ്യുന്നു. ഗാർഹിക തൊഴിലാളികളെ തേടുന്നവർക്കും തൊഴിലന്വേഷകർക്കുമുള്ള വെബ്‌സൈറ്റാണ് എസ്‌റ്റേറ്റ്.കോം. ‘ഉന്നത കുടുംബത്തില്‍ ജോലിചെയ്യുന്നതിനുള്ള അപൂര്‍വ അവസരം’ എന്ന തലക്കെട്ടോടെയാണ് പരസ്യം നൽകിയിരിക്കുന്നത്.

also read : 1.5 മില്യൺ ഫോളോവേഴ്സ്; വൻകിട ഫാഷൻ ബ്രാൻഡുകളുടെ മുഖം; പത്തുവയസുകാരി ഫാഷൻ ലോകത്തെ താരം

പരസ്യത്തിൽ വീട്ടിലെ മറ്റ് ജീവനക്കാരായ ഷെഫ്, ഹൗസ് കീപ്പർ, പ്രൈവറ്റ് സെക്യൂരിറ്റി എന്നിവരുൾപ്പെട്ട സംഘത്തിൽ ആയയെയും ഉൾപ്പെടുത്തുമെന്നും പറയുന്നു.ഒരാഴ്ച ഇടവിട്ടുള്ള ആഴ്ചകളിലായിരിക്കും ജോലി. അതായത് ഒഴാഴ്ച തുടർച്ചയായി ജോലിചെയ്താൽ അടുത്ത ഒരാഴ്ച അവധി ലഭിക്കും. ചുരുക്കത്തിൽ, വർഷം 26 ആഴ്ച ജോലി ചെയ്താല്‍ 83 ലക്ഷത്തോളം രൂപ പ്രതിഫലമായി ലഭിക്കും. പ്രൈവറ്റ് ജെറ്റിൽ യാത്രചെയ്യാൻ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം. മിക്ക ആഴ്ചകളിലും കുടുംബാംഗങ്ങളോടൊത്ത് സ്വകാര്യ ജെറ്റ് വിമാനത്തിൽ യാത്രകൾ നടത്തേണ്ടിവരും. കുട്ടികളുടെ ദിനചര്യകളിൽ സഹായിക്കുക. യാത്രകളില്‍ അവരുടെ സാധനങ്ങള്‍ എടുത്തുവെക്കുക തുടങ്ങിയവയായിരിക്കും പ്രധാന ജോലികള്‍. കുറഞ്ഞത് 21 വയസ്സ് പ്രായവും പ്രവൃത്തി പരിചയവുമാണ് യോഗ്യതാ മാനദണ്ഡം.

also read : വീണ്ടും കൂപ്പു കുത്തി സ്വർണവില; വില 42,000 ത്തിന് താഴേക്ക്

2024-ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിക്കപ്പെട്ട ആളാണ് യുവസംരംഭകനും സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ വിവേക് രാമസ്വാമി. തെക്കുപടിഞ്ഞാറന്‍ ഒഹായോയിലാണ് മുപ്പത്തേഴുകാരനായ വിവേക് രാമസ്വാമിയുടെ താമസം. അമ്മ തൃപ്പൂണിത്തുറക്കാരിയും അച്ഛന്‍ പാലക്കാട് വടക്കഞ്ചേരി സ്വദേശിയുമാണ്. യു.പി.സ്വദേശിനിയാണ് വിവേകിന്റെ ഭാര്യ ഡോ. അപൂര്‍വ തിവാരി. മൂന്നു വയസ്സുള്ള കാര്‍ത്തിക്കും ഒന്നര വയസ്സുള്ള അര്‍ജുനുമാണ് മക്കള്‍.

also read : 51 തവണ നിയമലംഘനം; പിഴ ലഭിക്കുന്നത് മറ്റ് പലർക്കും, ഒടുവിൽ വാഹനമടക്കം പിടിയിൽ

ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് സയന്‍സിന്റെ സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റിന്റെ സഹസ്ഥാപകനുമാണ് വിവേക് രാമസ്വാമി. ഫോര്‍ബ്സ് റിപ്പോര്‍ട്ട് അനുസരിച്ച് 2016-ല്‍ 40 വയസിന് താഴെയുള്ള അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സംരംഭകരില്‍ ഒരാളായിരുന്നു വിവേക്. 50 കോടി ഡോളറിലേറെയാണ് (ഏകദേശം 4145 കോടി രൂപ) ഇദ്ദേഹത്തിന്റെ സ്വത്ത് എന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News