
ഫ്ലാഗ്ഷിപ്പ് കില്ലറുകൾ തുരുതുരാ ഇറങ്ങുന്ന വർഷമായ 2025 ൽ പുതിയ എൻട്രിയുമായി വിവോ. പെർഫോമൻസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫ്ലാഗ്ഷിപ്പ് കില്ലറുകളുടെ കാലത്ത് ഐ എം എക്‌സ് 921 സോണി സെൻസറും 100x ഹൈപ്പർ സൂമുള്ള ടെലിസ്കോപ്പ് കാമറയുമടക്കമുള്ള ട്രിപ്പിൾ കാമറാ സെറ്റപ്പുമായാണ് വിവോ T4 അൾട്ര ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്. ഇന്ന് ഉച്ചയോടെയാണ് അവതരിപ്പിച്ചത്.
120Hz റിഫ്രഷ് റേറ്റും 5500 nits വരെ പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.78 ഇഞ്ച് 1.5K (2800×1260p) അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന് വിവോ നൽകിയിരിക്കുന്നത്. SCHOTT Xensation α (ആൽഫ) കവർ ഗ്ലാസ് കൊണ്ടുള്ള സംരക്ഷണ കവചവും ഡിസ്‌പ്ലേക്കുണ്ട്. 4nm ക്ലാസ് മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റാണ് ഫോണിന് കരുത്തുപകരുന്നത്. ഇമ്മോർട്ടാലിസ്-G720 GPU വും നൽകിയിട്ടുണ്ട്. 2 മില്ല്യൺ AnTuTu സ്കോറാണ് കമ്പനി അവകാശപ്പെടുന്നത്.
ALSO READ; എസി ഇട്ടോളൂ, പക്ഷേ എത്രയിൽ ഇടണമെന്ന് ഇനി കേന്ദ്രം പറയും; വെട്ടിലാക്കി പുതിയ നിയന്ത്രണം
T4 അൾട്രയിൽ ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണ് സെറ്റ് ചെയ്തിരിക്കുന്നത് – മെയിൻ 50MP (സോണി IMX921 സെൻസർ), 8MP അൾട്രാ-വൈഡ് ക്യാമറ (ഗാലക്സികോർ GC08A8 സെൻസർ, f/2.2), 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും (സോണി IMX882 സെൻസർ, 100x വരെ ഹൈപ്പർ സൂം) LED ഓറ ലൈറ്റുമാണ് കാമറ മൊഡ്യൂളിൽ അടങ്ങിയിരിക്കുന്നത്. മുന്നിൽ 32 എംപി സെൽഫി കാമറയുമുണ്ട്. ഫ്ലാഗ്ഷിപ് ലെവൽ കാമറ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്ക് കണ്ണുമടച്ച് എടുക്കാവുന്ന ഫോണാണിത്.
90W SuperVOOC ചാർജിംഗ് വേഗതയുള്ള 5,500mAh ബാറ്ററിയാണ് ഫോണിന്‍റെ പവർഹൗസ്. 256GB / 512GB UFS 3.1 സ്റ്റോറേജുള്ള 8GB / 12GB LPDDR5 റാമിലാണ് ഫോൺ എത്തുക. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 മൂന്ന് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ഉറപ്പാക്കും. നിരവധി AI ഫീച്ചറുകളും ഫോണിനുണ്ട്.
മീറ്റിയോർ ഗ്രേ, ഫീനിക്സ് ഗോൾഡ് എന്നീ രണ്ട് നിറങ്ങളിൽ വിവോ ടി4 അൾട്രാ ലഭ്യമാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് കോൺഫിഗറേഷനുകളിൽ ലഭ്യമാണ് – യഥാക്രമം 37,999 രൂപ, 39,999 രൂപ, 41,999 രൂപയാണ് വില വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here