കൈയ്യിലൊതുങ്ങും, കിടിലൻ ബാറ്ററി, സ്ലിം ഫോണിലെ രാജാവ് വിവോ V50 എത്തുന്നു

Vivo V50

സ്ലിം ആയിട്ടുള്ള കൈയ്യലൊതുങ്ങുന്ന ഒരു കിടിലൻ ഫോണിനായി കാത്തിരിക്കുകയാണോ. ഇതാ നിങ്ങളുടെ കാത്തിരിപ്പിന് ഫെബ്രുവരി 17ന് വിരാമമാകും. വിവോ V50 അന്ന് ഇന്ത്യയിൽ എത്തും. മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പദ്ധതിയിടുന്നവരെ ലക്ഷ്യമിട്ടാണ് വിവോ V50 എത്തുന്നത്.

2024-ൽ ചൈനയിൽ പുറത്തിറങ്ങിയ വിവോ S20 എന്ന മോഡലിന്റെ റീബ്രാൻഡഡ് വേർഷനാകും V50 എന്ന് മുമ്പേ സൂചനകൾ ഉണ്ടായിരുന്നു. സ്ലീം ഡിസൈനിലെത്തുന്ന ഫോണിന് 7.39 എം.എം തിൻ പ്രൊഫൈലാണുള്ളത്. 6000 എംഎഎച്ച് ബാറ്ററി സെ​ഗ്മെന്റിൽ ഏറ്റവും സ്ലിം ആയ ഫോണാണ് V50 എന്നാണ് കമ്പനി പറയുന്നത്. നീല, ചാര, റോസ്, ചുവപ്പ് എന്നിങ്ങനെയുള്ള കളര്‍ ഓപ്ഷനുകളിൽ ആകും ഫോൺ ലഭ്യമാകുക.

Also Read: ഗെയിമിങ് പവര്‍ഹൗസായി റിയല്‍മി പി3 പ്രോ ദിവസങ്ങള്‍ക്കകം ഇന്ത്യയില്‍; തീയതി പുറത്ത്

ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ ഉള്ള ഫോണിൽ സർക്കിൾ ടു സെർച്ച്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, ലൈവ് കോൾ ട്രാൻസ്ലേഷൻ, എറേസ് 2.0, പോട്രെയിറ്റ് 2.0 എഡിറ്റിങ് ഫീച്ചറുകൾ തുടങ്ങിയ കിടിലൻ എഐ ഫീച്ചറുകളോടെയാണ് ഫോൺ എത്തുന്നത്.

ഒ ഐ എസ് പിന്തുണയോടെയുള്ള 50 മെ​ഗാപിക്സലിന്റെ മെയിൻ സെൻസർ, ഓറ ലൈറ്റ് ഫീച്ചറോടുകൂടിയ 50 മെ​ഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറ, എന്നിങ്ങനെ ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. 50 മെ​ഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ട്.

Also Read: ചന്ദ്രയാൻ -4 ചന്ദ്രനിലേക്ക് 2027 ൽ, കടിലിന്റെ അടിത്തട്ടിലേക്ക് സമുദ്രയാനും ബ​ഹിരാകാശത്തേക്ക് ​ഗ​ഗൻയാനും അടുത്ത വർഷം; ഇന്ത്യയുടെ അഭിമാന പദ്ധതികൾ

സ്നാപ്ട്രാ​ഗൺ 7ജെൻ പ്രൊസസർ കരുത്തേകുന്ന V50 ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് ലാണെത്തുന്നത്. 90 വാട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ്. ഫ്ലിപ് കാർട്ടിലും ആമസോണിനും പുറമേ വിവോ ഇ സ്റ്റോറിലും ഫോൺ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News