മൂന്ന‍ഴകിൽ വിവോ എത്തും; എക്സ് 200 പ്രോ ഇന്ത്യയിൽ വരുന്നത് ഈ നിറങ്ങളിൽ

X200 Pro Mini

പോക്കറ്റിൽ നിന്ന് അധികം കാശു ചോരാതെ പോക്കറ്റിലൊതുങ്ങുന്ന ഒരു പ്രീമിയം ആൻഡ്രോയ്ഡ് ഫോൺ സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ഇതുമായി ബന്ധപ്പെട്ട് എക്സ് 200 പ്രോ സീരീസ് ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണെന്ന വാർത്തകൾ ഒരുപാടായി കേൾക്കുന്നുണ്ട്.

സ്പെക്കുകൾക്കൊപ്പം ഇന്ത്യയിൽ ഏതൊക്കെ നിറങ്ങളിലും ഫോൺ എത്തുമെന്ന വിവരമാണ് ഇപ്പോൾ ലീക്കായിരിക്കുന്നത്. കോസ്മോസ് ബ്ലാക്ക്, നാച്ചുറൽ ഗ്രീൻ, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിലായിരിക്കും ഇന്ത്യൻ വിപണിയിൽ ഫോണെത്തുക.

ALSO READ; യുട്യൂബിന് തീയിടാനൊരുങ്ങി ക്രിസ്റ്റ്യാനോ; വരുന്നത് ഈ താരത്തിനൊപ്പം ത്രില്ലറിടിപ്പിക്കും കൊളാബ്

6.31 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയെന്ന പോക്കറ്റിലൊതുങ്ങുന്ന സൈസുമായാണ് വിവോ എക്സ് 200 പ്രോ വരുന്നത്. ഫോൺ ചെറുതായത് കൊണ്ട് ബാറ്ററിയും ചെറുതാവും എന്ന് പറയാൻ വരട്ടെ, 90 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5700 mAh എന്ന കിടിലം ബാറ്ററി ഫീച്ചറുമായാണ് എക്സ് 200 പ്രോ മിനി എത്തുന്നത്.


ZEISS സൂപ്പർ ടെലി ഫോട്ടോ കാമറക്കൊപ്പം 50 എം പി സോണി LYT-818, 50 എം പി അൾട്രാ വൈഡ് ലെൻസുകൾ, മികച്ച പെർഫോമൻസിനായി മീഡിയടെക്കിന്‍റെ ഡൈമൻസിറ്റി 9400, വെള്ളത്തെ പ്രതിരോധിക്കാൻ IP69 + IP68 റേറ്റിങ്, 4K HDR വീഡിയോ റെക്കോർഡിങ്, 16 ജിബി വരെ റാം കപ്പാസിറ്റി, വിവോയുടെ ഏറ്റവും പുതിയ ഒറിജിൻ ഒ എസ് തുടങ്ങിയവയാണ് മറ്റു വിശേഷങ്ങൾ. ചൈനയിൽ അവതരിപ്പിച്ചിരിക്കുന്ന ഫോണിന്‍റെ 12/256 ജിബി വേർഷന് നിലവിൽ 55000 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News