‘മിയ’ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിടും; ജേഡ് സര്‍വീസ് ഇന്നുമുതല്‍

Vizhinjam

ജേഡ് സര്‍വീസിലെ ആദ്യത്തെ കപ്പലായ MSC MIA വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ന് നങ്കൂരമിടും. ചൈനയിലെ ക്വിങ്ദാവോ തുറമുഖത്ത് നിന്ന് ആരംഭിച്ച് സിംഗപ്പൂര്‍ തുറമുഖം വഴിയാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിച്ചേരുന്നത്. അതിനിടെ, തുറമുഖത്ത് 200-മത്തെ കപ്പല്‍ എഎസ് അല്‍വ ബെര്‍ത്ത് ചെയ്തു. ഇതോടെ, ആഗോള മാരിടൈം ഭൂപടത്തില്‍ നിര്‍ണായക സ്ഥലമായി വിഴിഞ്ഞം മാറിക്കൊണ്ടിരിക്കുകയാണ്.

ജേഡ് സര്‍വീസിലെ ആദ്യത്തെ കപ്പലായ MSC MIA, ചൈനയിലെ ക്വിങ്ദാവോ തുറമുഖത്ത് നിന്ന് യാത്ര ആരംഭിച്ച്, ദക്ഷിണ കൊറിയയിലെ ബുസാന്‍ തുറമുഖം, ചൈനയിലെ നിങ്ബോ-ഷൗഷാന്‍ തുറമുഖം, ചൈനയിലെ ഷാങ്ഹായ്, യാന്റിയന്‍ തുറമുഖം, സിംഗപ്പൂര്‍ തുറമുഖം വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തിച്ചേരുന്നത്.

ഇവിടെനിന്ന് കപ്പല്‍ സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തേക്ക് യാത്ര തിരിക്കും. ശേഷം, സ്പെയിനിലെ ബാഴ്സലോണ തുറമുഖം വഴി ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖത്ത് യാത്ര അവസാനിക്കും. 399.99 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുള്ള കപ്പലിന്റെ ഡ്രാഫ്റ്റ് 16 മീറ്ററാണ്. 1,97,500 ടണ്‍ വഹിക്കാനുള്ള ശേഷിയുണ്ട് ഈ കൂറ്റന്‍ മദര്‍ഷിപ്പിന്. ലോകത്ത് ആദ്യമായി 24 കണ്ടെയ്‌നര്‍ ഡക്കുകള്‍ ആരംഭിച്ചതും ഈ കപ്പല്‍ ശ്രേണിയിലാണ്.

Also Read : ‘സിപിഐഎം സമ്മേളന നടപടി ക്രമങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കണം, സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനുള്ള പ്രാപ്തി പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇല്ല’: എം സ്വരാജ്

ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള കണ്ടെയ്‌നറുകളുടെ സുരക്ഷയും സംരക്ഷണവും ഈ കപ്പലുകളുടെ പ്രത്യേകതയാണ്. രണ്ട് ടവര്‍ ഉള്ള അഗ്‌നിരക്ഷാ സംവിധാനവും ഈ കപ്പലുകളില്‍ ഉണ്ട്. അതിനിടെ, തുറമുഖത്ത് 200-മത്തെ കപ്പല്‍ എഎസ് അല്‍വ കഴിഞ്ഞ ദിവസം ബെര്‍ത്ത് ചെയ്തു. ഇതുവരെ 3.98 ലക്ഷം ടിഇയു കണ്ടെയ്‌നറാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്. ഇതോടെ, ആഗോള മാരിടൈം ഭൂപടത്തില്‍ നിര്‍ണായക സ്ഥലമായി വിഴിഞ്ഞം മാറിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News