
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പുതിയ നേട്ടത്തിലേക്ക് കുതിക്കുന്നു. ട്രയൽ റൺ തുടങ്ങി ആറ് മാസത്തിനുള്ളിൽ 3 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്താണ് വിഴിഞ്ഞം പുതിയ ചരിത്രം രചിക്കുന്നത്. മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
150 കപ്പലുകളാണ് ഇതുവരെ ഇന്ത്യയുടെ പുതിയ സമുദ്ര വാണിജ്യ കവാടമായി മാറുന്ന വിഴിഞ്ഞം തുറമുഖത്ത് ബെർത്ത് ചെയ്തത്. ഇതിൽ ലോകത്തിലെ ഏറ്റവും വലതെന്നു വിശേഷിപ്പിക്കാവുന്ന 5 ചരക്കു കപ്പലുകളും ഉൾപ്പെടും.
ALSO READ; ബജറ്റ് 2025; ആണവമേഖലയില്‍ സ്വകാര്യ പങ്കാളിത്തം, അറ്റോമിക് ആക്ടില്‍ ഭേദഗതി വരുത്തും!
ജനുവരിയിൽ മാത്രം 45 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. 85000 ടിഇയു കണ്ടെയ്നർ നീക്കമാണ് കഴിഞ്ഞ മാസം മാത്രം നടത്തിയത്. ഇതൊരു തുടക്കം മാത്രമാണ്. കൂടുതൽ നേട്ടങ്ങളുമായി വിഴിഞ്ഞം ഇന്ത്യയുടെ അഭിമാനമായി മാറും.
ENGLISH NEWS SUMMARY: Vizhinjam International Port is making a new record by handling 3 lakh TEU cargo within six months of the trial run. 150 ships have so far berthed at Vizhinjam Port, which is becoming India’s new maritime trade gateway.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

