വീണ്ടും നേട്ടങ്ങളുമായി വിഴിഞ്ഞം തുറമുഖം

vizhinjam port

തിരുവനന്തപുരം : വീണ്ടും നേട്ടങ്ങളുമായി വിഴിഞ്ഞം തുറമുഖം. കേരളത്തിന്റെ വികസന കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയൊരു റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണെന്ന് മന്ത്രി വി.എന്‍.വാസവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. അതിനാപ്പം ഒരു ലക്ഷത്തിലധികം ടി.ഇ.യു. കൈകാര്യം ചെയ്യുക കൂടി ചെയ്തിരിക്കുകയാണ് വിഴിഞ്ഞം.

മാര്‍ച്ച് മാസത്തില്‍ 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 1,12,562 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Also Read : ‘സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ല; മല്ലിക സുകുമാരനുമായി സംസാരിച്ചു’: മന്ത്രി വി ശിവൻകുട്ടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തില്‍ അടുത്തു തുടങ്ങിയ ജൂലൈ 11-ാം തീയതി മുതല്‍ മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 4,92,188 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്നും മന്ത്രി വി.എന്‍.വാസവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News